Connect with us
48 birthday
top banner (1)

Kerala

മണി മുഴക്കുന്നത് വൃത്തികെട്ട
ആവർത്തനശബ്ദം

Avatar

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

കാര്യം എന്തൊക്കെപ്പറഞ്ഞാലും മാത്യൂകുഴൽനാടനാണ് വർത്തമാനകാല രാഷ്ട്രീയത്തിൽ താരം. അതിനെ, മണി ആശാൻറെ ആശാൻ പിണറായി മുമ്പ് കൊല്ലം എം.പി. പ്രേമചന്ദ്രനെതിരെ പ്രയോഗിച്ച ‘പരനാറി’പ്രയോഗംകൊണ്ട് ഒരുവിധത്തിലും തളർത്താനാവില്ല. ഈ പദത്തിൻറെ അനസ്യൂത പ്രയോഗംകൊണ്ട് സാധാരണജനത്തിന് മനസ്സിലാകുന്ന കാര്യം ഇത്തരം ആൾക്കാരുടെ കൂടാരമാണോ സിപിഎം സെക്രട്ടറിയേറ്റ് എന്നാണ്. സംസ്കാരം എന്നത് എത്ര വൃത്തികെട്ടതാണെങ്കിലും അത് മനസ്സിൽ സൂക്ഷിക്കുന്നവൻ അതുതന്നെയാണെന്ന് തെളിയിക്കുന്നതാണ് എം.എം. മണിയുടെ പരനാറി, ചെറ്റത്തര പ്രയോഗങ്ങൾ.

വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് അനാവശ്യം പറയരുതെന്നാണ് മണിയുടെ താക്കീത്. രാഷ്ട്രീയം പറയേണ്ടത് ആണുങ്ങൾ തമ്മിൽ ആകണമെന്നും മണി പറയുന്നു. വീട്ടിൽ ചുമ്മാതെ തൻറെ ഉത്തരവാദിത്തത്തിൽ സത്യസന്ധത കാട്ടിയ ഒരു പെണ്ണാണ് വീണാവിജയനെന്ന് രാഷ്ട്രീയകേരളത്തിന് തോന്നുന്നില്ല. അവർ ഇപ്പോൾ മാസപ്പടി വിവാദത്തിൽ ജനങ്ങളുടെ മനസാക്ഷിക്കുമുമ്പിൽ സംശയത്തിൻറെ നിഴലിലാണ്. ആ സംശയം ഒട്ടുമില്ലാത്തത് എം.വി. ഗോവിന്ദനും എ.കെ.ബാലനും ഇപ്പോൾ എം.എം. മണിക്കുമാണ്. അവർ അങ്ങനെയായതിൻറെ പ്രധാനകാരണം സകല സിപിഎം അഴിമതിയുടെയും അപ്രതിരോധനേതാവായ സാക്ഷാൽ പിണറായിയുടെ വിനീതവിധേയന്മാരായതുകൊണ്ടാണ്. സ്വന്തം രാഷ്ട്രീയ യജമാനൻറെ മകൾ ഏതെങ്കിലും തരത്തിൽ വിവാദത്തിൽപ്പെട്ടുപോയാൽ അത് വെളുപ്പിച്ചെടുക്കേണ്ട ചുമതല ആ പാർട്ടിയുടെ ന്യായീകരണതൊഴിലാളികൾക്കുണ്ട്. അതാണ് ഗോവിന്ദനും ബാലനും മണിയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകാത്തതിനുകാരണം ഇവർ നിരന്തര ന്യായീകരണ മലിനീകരണം സൃഷ്ടിക്കുന്നതുകൊണ്ടുതന്നെയാണ്. എന്നാൽ ഈ ന്യായീകരണമൊന്നും കുഴൽനാടൻ അക്കമിട്ടു ചോദിക്കുന്ന ചോദ്യങ്ങളുടെ വ്യക്തതയുള്ള ഉത്തരമല്ലെന്നതാണ് സത്യം. ഉത്തരം മുട്ടുമ്പോൾ ഏറെ വൈകാരികതയോടെ ഭോഷത്തരം വിളിച്ചുകൂവുന്ന മൂന്നാംകിട നേതാക്കളുടെ സങ്കേതമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മാറിയിരിക്കുന്നു. അതിനുപറ്റിയ ഉദാഹരണമാണ് മാണിയുടെ വായിൽ നിന്നുതിരുന്ന ദുർഗന്ധവാക്കുകൾ. സകലതും പയറ്റി തോൽക്കുന്നിടത്താണ് തെറിയുടെ ആശാനായ മണിയെ സിപിഎം അവസാനപ്രതിരോധത്തിനായി കളത്തിലിറക്കുന്നത്. കുഴൽനാടൻ രാഷ്ട്രീയം പറയുന്നത് ആണുങ്ങളോടാണ്. അതിന് നിമിത്തമായത് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കോടിയും ലക്ഷങ്ങളും കൈപ്പറ്റിയ അഴിമതിയാണ്. ഇതേപ്പറ്റി എം.വി.ഗോവിന്ദൻ നൽകിയ മറുപടി വീണയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് പാർട്ടി വിശദീകരണം നൽകിയിട്ടുണ്ടെന്നാണ്. വീണ തൻറെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ധന ഇടപാടുകൾക്കും കൃത്യമായി നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിൻറെ രേഖ പുറത്തുവിട്ടാൽ വിവാദങ്ങൾ അവസാനിക്കില്ലേ എന്ന ഒരു മാധ്യമപ്രവർത്തകൻറെ ചോദ്യത്തിന് ഗോവിന്ദൻ നൽകിയ മറുപടി അത് നിങ്ങളുടെ പണി ആണെന്നായിരുന്നു. വീണയുടെ പേരിൽ, മാധ്യമപ്രവർത്തകർക്കിരിക്കട്ടെ ഗോവിന്ദശൈലിയിലൊരു കൊട്ട്. പക്ഷെ ആ പറഞ്ഞതിൽ വീണയുടെ വിഷയത്തിൽ പിന്നെയും അവ്യക്തത നിറഞ്ഞുനിൽക്കുന്നു.

Advertisement
inner ad

രേഖകൾ ഉണ്ടെങ്കിൽ അത് പുറത്തുവിട്ടാൽ സംഭവം തീരില്ലേ എന്ന ചോദ്യത്തിന്മേലാണ് ഗോവിന്ദൻ ഉരുണ്ട് കളിച്ച് ദേഹത്ത് മണ്ണുപറ്റിച്ചത്.
ആദ്യം അഴിമതിയിൽ അൽപ്പം നനയുകയും പിന്നെ നനഞ്ഞുപോയല്ലോ എങ്കിൽ കുളിച്ചുകേറാം എന്ന മട്ടിൽ അഴിമതിയിൽ നീന്തുകയാണ് ഇപ്പോൾ പിണറായി സർക്കാർ. ആദ്യ പിണറായി സർക്കാർ അഴിമതിയിൽ നനഞ്ഞതിൻറെ ഈറൻനാറ്റം വർഷങ്ങൾക്കിപ്പുറം എ.സി. മൊയ്തീനിലൂടെ ജനങ്ങൾക്ക് അനുഭവപ്പെടുന്നു. ഇക്കാര്യത്തിൽ സിപിഎമ്മിൻറെ പേരെടുത്ത് പറയാതെ ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാനേതാക്കളുടെയും ജില്ലാകമ്മിറ്റി അംഗങ്ങളുടെയും നിർദ്ദേശപ്രകാരം ബിനാമി വായ്പകൾ നൽകാൻ മൊയ്തീൻ ആസൂത്രകനായി നിലകൊണ്ടു എന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. മൊയ്തീൻറെയും മറ്റ് വീടുകളിൽ നടന്ന പരിശോധനകൾക്കുശേഷമുള്ള ഔദ്യോഗിക പത്രക്കുറിപ്പിലാണ് കണ്ടെത്തൽ. ബാങ്കിൽ നിന്നും ഏതാണ്ട് 150 കോടി രൂപയിലേറെയാണ് ബിനാമി ഉൾപ്പെടെയുള്ളവർ ചേർന്ന് വെട്ടിപ്പ് നടത്തിയതെന്ന് ഇ.ഡി വെളിപ്പെടുത്തുന്നു. ഏതായാലും ഇതിൻറെ തുടർച്ച എന്നോണം അന്വേഷണത്തിൻറെ ഭാഗമായി ആഗസ്റ്റ് 31 ന് ഇഡി ഓഫീസിൽ മൊയ്തീൻ ഹാജരാകണം. പക്ഷെ മൊയ്തീനെ ഇ.ഡിക്കുമുമ്പിൽ വിട്ടുകൊടുക്കാൻ സിപിഎം തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രത്യക്ഷത്തിൽ മൊയ്തീനിൽ കുറ്റം ചുമത്താനുള്ള ഒരുകാര്യവും അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. അതിൻറെ അടിസ്ഥാനത്തിൽ പാർട്ടി നിയമനടപടികൾക്ക് മുതിരുമെന്നും അറിയുന്നു. ഏതായലും ഇഡിയുടെ പ്രധാന ഉദ്യോഗസ്ഥനെ എം.എം. മണിക്ക് അത്ര പരിചയമില്ലെന്ന് തോന്നുന്നു. ഉണ്ടായിരുന്നെങ്കിൽ ഇതിനകം തന്നെ പാർട്ടി പ്രീണനത്തിനുവേണ്ടി അയാളെ പരനാറി എന്ന് വിളിച്ച് മണി ആത്മസായൂജ്യം നേടിയേനെ.
വാൽക്കഷണം:
എം.വി.ഗോവിന്ദനും എ.കെ.ബാലനും എം.എം മണിയും മറ്റു പിണറായി അനുചരവൃന്ദവും മറന്നുപോയ ഒരു സിപിഎം നേതാവ് ഇപ്പോൾ തിരുവനന്തപുരത്ത് വിശ്രമജീവിതത്തിലാണ്. ഒരുപക്ഷെ ഇപ്പോൾ ഏ.കെ.ജി സെൻറർ ആകെ മറന്നുപോയ വ്യക്തിയാണ് അദ്ദേഹം. സാക്ഷാൽ വി.എസ്. അച്യുതാനന്ദനാണ് അത്. അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാക്കിമാറ്റാനും അഴിമതി ഭരണശൃംഘലയ്ക്ക് തുടക്കമിടാനും അന്ന് പിണറായി കാട്ടിയ കുതന്ത്രങ്ങളും ചവിട്ടുനാടകങ്ങളും ഇനിയും കേരളം മറന്നിട്ടില്ല. പരിക്ഷീണാവസ്ഥയിലെങ്കിലും മൂല്യങ്ങളെ അടിയറ വയ്ക്കാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റാണദ്ദേഹം. പിണറായി വിജയൻ സൃഷ്ടിച്ച അഴിമതിയുടെ കരിമേഘങ്ങൾക്കിടയിൽ ശോഭ കെടാതെ പൊലിമ നഷ്ടപ്പെടാതെ നിലനിൽക്കുന്ന ആ ശോണതാരകത്തിന് ധന്യാഭിവാദനം. അദ്ദേഹം ആത്മകഥ എഴുതിയിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയുണ്ടെങ്കിൽ കെ.കെ ശൈലജയുടെ ആത്മകഥയ്ക്കുപകരം അച്യുതാനന്ദൻറെ ആത്മകഥ, ഒരു സഖാവിൻറെ വെളിപാടെന്ന രീതിയിൽ കണ്ണൂർ സർവകലാശാലയിൽ പഠനവിഷയമാക്കാമായിരുന്നു. എവിടെ? അതിന് അച്യുതാനന്ദൻ സിപിഎമ്മിൻറെ കണ്ണൂർ ലോബിയിൽപ്പെട്ട ആളായിരുന്നില്ലല്ലോ. മാത്രമല്ല, പിണറായിയുടെ വിപരീത നക്ഷത്രവുമായിരുന്നല്ലോ വി.എസ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured