Kerala
അനുകരണകലയ്ക്ക്
അടിപ്പെടുന്ന ഭരണം
- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
എത്ര ചുരുട്ടിവച്ചാലും ചുരുൾ നിവരുന്ന കൈതോലപ്പായ പണംവിവാദവുമായി വീണ്ടും ശക്തിധരൻ രംഗത്ത്. ശക്തിധരനെ ഈ വിവാദത്തിൻറെ തുടക്കം മുതലേ വായനക്കാർക്ക് അറിയാം. അദ്ദേഹം ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററായിരുന്നു. അതുകൊണ്ട് സിപിഎമ്മിൻറെയും ആ പാർട്ടി നയിക്കുന്ന ഭരണത്തിൻറെയും അരമനരഹസ്യങ്ങൾ ശക്തിധരനെപ്പോലെ ഭംഗിയായി അറിയുന്ന മറ്റൊരാൾ അദ്ദേഹത്തെപ്പോലെ വേറെ കാണില്ല. ജനങ്ങൾ മറന്ന് തുടങ്ങുകയും മാധ്യമങ്ങൾ കാലഹരണപ്പെട്ട വാർത്തയായി അവഗണിക്കപ്പെടുകയും ചെയ്ത കൈതോലപ്പായയിലെ പണം കടത്തുമായി ബന്ധപ്പെട്ട പുതിയ വർത്തമാനവുമായിട്ടാണ് ഇത്തവണ ശക്തിധരൻറെ രണ്ടാംവരവ്. അന്ന് വാർത്താപ്രാധാന്യം നേടിയ കൈതോലപ്പായ വിവാദത്തിൽ കൂടുതൽ വ്യക്തതവരുത്താൻ ഇപ്പോൾ ശക്തിധരൻ ശ്രമിച്ചിരിക്കുന്നു. 2.35 കോടി വാങ്ങിയത് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്നും അത് എറണാകുളത്തുനിന്നും തിരുവനന്തപുരം ഏ.കെ.ജി സെൻററിൽ എത്തിച്ചത് ഇപ്പോഴത്തെ മന്ത്രി പി.രാജീവ് ആണെന്നുമാണ് ശക്തിധരൻ പറയുന്നത്. ഏതു വിവാദവിഷയത്തിലും അതുമായി ബന്ധപ്പെട്ട വ്യക്തികൾ ആരോപണങ്ങൾ നിഷേധിക്കുന്നത് സ്വാഭാവികമാണ്. അതുതന്നെ പി.രാജീവ് ചെയ്തിരിക്കുന്നു. അദ്ദേഹം പറഞ്ഞത് ഈ ആരോപണം തള്ളിക്കളയേണ്ടതാണെന്നും ശക്തിധരൻറെ ഭാവനയിൽ വിരിഞ്ഞ കെട്ടുകഥയാണിതെന്നുമാണ്. ശക്തിധരൻ മുഖ്യമന്ത്രിയെപ്പറ്റിയും രാജീവ് മന്ത്രിയെക്കുറിച്ചും തിരക്കഥ രചിക്കാൻതക്ക ഭാവനയുള്ള ആളാണോന്ന് അവർക്ക് മാത്രമേ അറിയൂ. കാരണം ആരോപണവിധേയർക്ക് കൂടുതൽ ബന്ധം മുമ്പ് ശക്തിധരനുമായാണ്. എങ്കിലും രണ്ടാംപിണറായി സർക്കാർ ഭരണത്തിൻറെ രണ്ടരവർഷത്തിലെത്തിയപ്പോഴേയ്ക്കും എമ്മാതിരി പണക്കൊയ്ത്തുവിവാദങ്ങളിലാണ് ചെന്നുപെട്ടിരിക്കുന്നതോർത്ത് ജനങ്ങൾ മൂക്കത്ത് വിരൽ വയ്ക്കുകയാണ്. ഇതിൽ യാതൊരു സത്യവുമില്ലെങ്കിൽ എന്തിനാണ് വെറുമൊരു പാവം മുഖ്യമന്ത്രിയെത്തന്നെ ഇങ്ങനെ നിരന്തരം വേട്ടയാടുന്നതെന്ന് പിണറായി സഖാവിന് ചോദിച്ചുകൂടേ എന്ന് ജനം ആശ്ചര്യപ്പെടുകയും ചെയ്യുന്നു. അതിന് സഖാവ് യാതൊരു മറുപടിയും പറയാത്തത് ജനത്തിൻറെ മറ്റൊരു കൗതുകം കൂടിയാണ്.
കൈതോലപ്പായ പണവിവാദം ഒരു ചാറ്റൽമഴപോലെ വന്നുപോയപ്പോൾ തിമിർത്തമഴയായി നിന്നുപെയ്തത് മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻറെ മാസപ്പടി പണ ഇടപാടുകളായിരുന്നു. ആ വിഷയത്തിലും മുഖ്യമന്ത്രി തൻറെ പതിവുശൈലിയായ മൗനം പിന്തുടർന്നപ്പോൾ അദ്ദേഹത്തെ ന്യായീകരിക്കാൻ എം.വി. ഗോവിന്ദനും ഏ.കെബാലനും സ്വമേധയാ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു. അത് പിണറായിയുടെ ഒരു ഭാഗ്യം തന്നെയാണ്. തനിക്കുവേണ്ടി സംസാരിക്കാൻ ആളുണ്ടാവുന്നതാണ് ആ ഭാഗ്യം. പക്ഷേ അതേ വിവാദത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്ന് മറ്റൊരാൾകൂടി ഇപ്രവാശ്യം മുഖ്യമന്ത്രിയെയും മകളെയും രക്ഷിച്ചെടുക്കാൻ ശ്രമിച്ചതാണ് ത്രിപ്പിൾഭാഗ്യം. അത് മറ്റാരുമല്ല, ഇ.പി. ജയരാജനായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽത്തന്നെ അടുത്തകാലം വരെ വലിയ ചർച്ചയായിരുന്നു. സി.പി.എം രാഷ്ട്രീയവേദികളിൽ അദ്ദേഹത്തെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നായിരുന്നു പരാതി. അത് മാപ്രാകളെയും ചെറിയ തോതിൽ ധർമ്മസങ്കടത്തിലാക്കിയിരുന്നു. ഇപ്പോൾ ആ അകൽച്ചയെല്ലാം മാറ്റിവച്ച് അദ്ദേഹം പാർട്ടിയിൽ സജീവമാകുന്നു എന്നതിൻറെ സാക്ഷ്യവാക്കുളാണ്, വീണാവിജയനെ ന്യായീകരിച്ചുകൊണ്ടുള്ള വാക്കുകൾ. എന്തിന് ആ പാവം പെൺകുട്ടിയെ ആക്രമിക്കുന്നുഎന്നാണ് അദ്ദേഹത്തിൻറെ വിലാപം. മുഖ്യമന്ത്രിയെയും സർക്കാരിനെയും ആക്രമിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ വിവാദമുയർത്തുന്നതെന്നാണ് ജയരാജപക്ഷം. ഈ നടക്കുന്ന വ്യക്തിഹത്യയ്ക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വാങ്ങിയവർക്കും കൊടുത്തവർക്കും പരാതിയില്ലാത്ത വിഷയമാണത്. അവർ അദായനികുതി അടച്ചിട്ടുണ്ട്. കൺസൾട്ടൻസി തെറ്റാണോ എന്നും അമിത്ഷായുടെ മകന് കൺസൾട്ടൻസി ഇല്ലേ എന്നും ഇ.പി. ജയരാജൻ ചോദിച്ചു. പല കാര്യത്തിലും കേരളാസർക്കാരിൻറെ റോൾമോഡൽ കേന്ദ്രസർക്കാരാണെന്ന് ജയരാജൻ പറയാതെ പറയുകയായിരുന്നു ഇതിലൂടെ. മണിപ്പൂരിനെ ചൊല്ലിയുള്ള മോദിയുടെ മൗനത്തിൻറെ മികച്ച അനുകരണമാണ് കൈതോലപ്പായയേയും മകളുടെ മാസപ്പടിയെയുംപറ്റിയുമുള്ള പിണറായിയുടെ മൗനം. കേന്ദ്ര അഴിമതിയെ ചോദ്യം ചെയ്യുന്നവരെ ഇഡിയും സിബിഐയും എൻഐഎയും വേട്ടയാടുന്നതുപോലെ കൈതോലപ്പായ മാസപ്പടി വിവാദത്തെ ചോദ്യം ചെയ്ത മാത്യൂകുഴൽനാടനെ വിജിലൻസിൻറെ നിർദ്ദേശപ്രകാരം റവന്യൂവകുപ്പ് വേട്ടയാടുന്നതും മറ്റൊരു അനുകരണമാണ്. അതുപോലെ ചേർത്തുപറയേണ്ടതാണ് അമിത്ഷായുടെ മകൻറെ കൺസൾട്ടൻസി ബന്ധവും മുഖ്യമന്ത്രിയുടെ മകളുടെ കൺസൾട്ടൻസി ബന്ധവും. ഈ അനുകരണകലയിൽ നിന്ന് എന്ന് കേരളം വിമുക്തമാകുമെന്നാണ് ജനങ്ങളുടെ ചിന്ത.
വാൽക്കഷണം:
ഒരുവലിയ സാമൂഹികഅപകടത്തെപ്പറ്റി വനിതാ കമ്മീഷൻ അംഗം ഇന്ദിരാരവീന്ദ്രൻ അടുത്തിടെ കൊല്ലത്തുനടന്ന സിറ്റിംഗിൽ സൂചിപ്പിച്ചു. അത് പ്രധാനമായും വിവാഹേതര ബന്ധത്തെക്കുറിച്ചാണ്. സാമൂഹികമാധ്യമങ്ങളുടെ കടന്നുകയറ്റം വിവാഹേതരബന്ധങ്ങളുടെ തോതുവർദ്ധിപ്പിക്കുമെന്നും ഇതിനെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും കുടുംബപ്രശ്നങ്ങൾ കാരണം കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാത്തതുപോലും പോക്സോ, ലഹരിക്കേസുകളുടെ വ്യാപനത്തിന് ഇടയാകുന്നുവെന്നും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി ജാഗ്രതാ സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ഈ തിരിച്ചറിവ് നമുക്കെല്ലാവർക്കുമുണ്ടെങ്കിലും പ്രതികരിക്കാത്തതാണ് കഷ്ടം.
Kerala
മിനി ട്രക്കും ബൈക്കൂം കൂട്ടിയിടിച്ചു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കൊല്ലം :കരുനാഗപ്പള്ളിയിൽ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു.
തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്.
ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Ernakulam
ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞുമറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമര്‍ശനമുന്നയിച്ചു.
ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാന്‍ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ ഹാജരായത്.കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥര്‍ ഈ മാസം 29ന് വീണ്ടും ഹാജരാകണം.
Ernakulam
ഇരട്ടി മധുരം; പിറന്നാൾ ദിനത്തിൽ സ്വർണനേട്ടവുമായി അമൽചിത്ര
കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്സിന്റെ വേദിയിൽ സ്വർണ നേട്ടത്തോടെ ജന്മദിനം ആഘോഷിക്കുകയാണ് കെ എസ് അമൽചിത്ര. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2.90 മീറ്റർ ഉയരത്തിൽ അമൽചിത്ര സ്വർണം സ്വന്തമാക്കി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അമൽചിത്ര. സംസ്ഥാന തലത്തിൽ ജൂനിയർ വിഭാഗത്തിൽ ആദ്യമായി മത്സരിക്കുന്ന അമൽചിത്രയ്ക്ക് ഇത് ആദ്യ സ്വർണമാണ്.
കുടുംബത്തിന്റെ പിന്തുണ
തൃശൂർ താണിക്കുടം കൂത്തുപറമ്പിൽ സുധീഷിന്റെയും വിജിതയുടെയും മകളാണ് അമൽചിത്ര. ഡ്രൈവറായ സുധീഷ് മകളുടെയൊപ്പം മത്സരം കാണുന്നതിനായി എത്തിയിരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടെന്നും ഒന്നാമത്തെത്തിയതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും അമൽചിത്രയെ ചേർത്ത് പിടിച്ച് സന്തോഷ കണ്ണീരോടെ സുധീഷ് പറഞ്ഞു. ചെറുപ്പം മുതൽ കായിക മേഖലയിൽ താല്പര്യം ഉണ്ടായിരുന്ന അമൽചിത്ര ഓട്ടം ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാൽ ആ വിഭാഗത്തിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നീട് അധ്യാപകരാണ് പോൾവാൾട്ടിലേക്ക് കടന്നു വരുന്നതിന് പ്രചോദനമായത്. ആദ്യമായി സ്വർണനേട്ടം കരസ്ഥമാക്കിയതിൽ സന്തോഷമുണ്ട്. അധ്യാപകർ നൽകിയ ആത്മവിശ്വാസവും പരിശീലനവും കുടുംബാംഗങ്ങൾ നൽകിയ പിന്തുണയും എനിക്ക് വിജയം നേടിതരാൻ സഹായിച്ചുവെന്ന് അമൽചിത്ര പറഞ്ഞു.
പിറന്നാൾ സർപ്രൈസ്
സ്വർണം നേടി മൈതാനത്തിന് അരികിലെത്തിയപ്പോഴേക്കും അമൽചിത്രയുടെ ചുറ്റും അധ്യാപകരും അച്ഛനും കൂട്ടുകാരും കൂടി നിന്നു. ‘ഹാപ്പി ബർത്ത്ഡേ’ അമൽചിത്ര എന്നെഴുതിയ കേക്ക് അമൽചിത്രയുടെ മുന്നിലേക്ക് കൊണ്ടുവന്നു. സന്തോഷംകൊണ്ട് അവളുടെ മുഖം തിളങ്ങി. കേക്കുമായി പ്രിയപ്പെട്ടവർ എത്തിയപ്പോഴാണ് സർപ്രൈസ് അമൽചിത്രയ്ക്ക് പിടികിട്ടിയത്. പിന്നെ കേക്ക് മുറിച്ച് പിറന്നാളും അതോടൊപ്പം മത്സരവിജയവും ആഘോഷിച്ചു.
വിജയം ഉറപ്പിച്ചിരുന്നു
ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ അമൽചിത്രയുടെ കോച്ച് അഖിൽ കെ പിയ്ക്ക് തന്റെ ശിഷ്യയുടെ നേട്ടത്തിൽ അത്ഭുതമില്ല. അവൾ ഇത് സ്വന്തമാക്കുമെന്ന് അറിയാമായിരുന്നു. എം എ കോളേജിൽ അധ്യാപകൻ ആയിരിക്കുമ്പോഴാണ് സാം ജി സാർ അമൽ ചിത്രയെപറ്റി പറയുന്നത്. കായികക്ഷമതയുള്ള അമൽചിത്രയ്ക്ക് ഉയരങ്ങളിൽ എത്താനാകുമെന്ന് തിരിച്ചറിഞ്ഞ് അവളെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് ഐഡിയൽ സ്കൂളിലേക്ക് അധ്യാപകനായി വന്നപ്പോൾ പരിശീലനം നൽകാൻ ആരംഭിച്ചു. ജില്ലാ മത്സരത്തിൽ 2.50 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ അവളിലുള്ള ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ 2.90 മീറ്റർ ഉയരത്തിലെത്താൻ സാധിച്ചു. അടുത്ത വർഷവും ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ കഴിയും. മുന്നോട്ടും മികച്ച വിജയങ്ങൾ നേടിയെടുക്കാൻ അമൽചിത്രയ്ക്ക് കഴിയുമെന്നും അഖിൽ കെ പി പറഞ്ഞു. അഖിലിന്റെ പരിശീലനത്തിൽ ആറ് കുട്ടികളാണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്വർണവും രണ്ട് വെങ്കലവും നേടാൻ കഴിഞ്ഞു. രാവിലെ 6 മണിക്ക് കുട്ടികൾ പരിശീലനത്തിനായി ഇറങ്ങും. 8 മണി വരെ തുടരും. അങ്ങനെ ദിവസേനയുള്ള നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് വിജയത്തിലെത്താൻ സാധിച്ചത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login