നിപ ; 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം : നിപ സമ്പർക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 2 എണ്ണം എന്.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്വയലന്സിന്റെ ഭാഗമായി ഫീൽഡിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതില് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment