നിപ രോഗബാധ ; പി.എസ്.സി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം : നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫീസിൽ നാളെമുതൽ നടത്താനിരുന്ന വിവിധ കമ്പനി, ബോർഡ്, കോർപ്പറേഷനിലേക്ക് ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷ മാറ്റിവെച്ചു. കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസിൽ നാളെമുതൽ പത്തുവരെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും നിയമന പരിശോധനയും അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അധികൃതർ വ്യക്തമാക്കി. അതേസമയം, കൊല്ലം, എറണാകുളം മേഖലാ ഓഫീസുകളിൽ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.

Related posts

Leave a Comment