Connect with us
48 birthday
top banner (1)

Kerala

വീണ്ടും നിപ? കോഴിക്കോട് അസ്വാഭാവിക പനി മരണം

Avatar

Published

on

കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. നിപ സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.

മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

Advertisement
inner ad

നേരത്തെ രണ്ട് വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവർത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്. തുടർന്ന് അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു. മന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സൂരജ് വധക്കേസ്; ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് ഒന്നാംപ്രതി; മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സിപിഎമ്മുകാർ കുറ്റക്കാരന്ന് കോടതി

Published

on

കണ്ണൂര്‍: കണ്ണൂരിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ടിപി പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവില്‍ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്.

രണ്ട് പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്ബേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

Advertisement
inner ad

2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറുമാസം മുമ്ബും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോൾ 32 വയസ്സായിരുന്നു.

Advertisement
inner ad
Continue Reading

Kannur

കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

Published

on

കണ്ണൂർ: ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൈതപ്രം സ്വദേശി കെ കെ രാധാകൃഷ്ണനെ (51) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുമ്പടവ് സ്വദേശി സന്തോഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നു. ഇവരുമായുള്ള സൗഹൃദം തുടരാനാകാത്തതാണ് സന്തോഷില്‍ വൈരാഗ്യമുണ്ടാക്കിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇന്ന് തന്നെ സംസ്‌കാരവും നടക്കും. പ്രതി മദ്യലഹരിയിലാണ് കൃത്യം ചെയ്‌തത്. ഫേസ്‌ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌ത ശേഷമായിരുന്നു കൊല നടത്തിയത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്.

Advertisement
inner ad

വെടിയൊച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം സന്തോഷ് ഫേസ്ബുക്കില്‍ അടുത്ത പോസ്റ്റിട്ടു.

തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സന്തോഷിനെ കണ്ടെത്തിയത്. നാടൻ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഈ തോക്ക് കണ്ടെത്താനായിട്ടില്ല

Advertisement
inner ad
Continue Reading

Kerala

ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തതിൽ “ഹാട്രിക് “അടിച്ച് സർക്കാർ; ചവറ ജയകുമാർ

കേരള എൻ.ജി.ഒ അസോസിയേഷൻ നാളെ വഞ്ചനാദിനം ആചരിക്കും

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ചുകൊണ്ട് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിലും 39 മാസത്തെ കുടിശ്ശിക കവർന്നെടുത്ത് “ഹാട്രിക് “അടിച്ച സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.

2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ 39 മാസം കുടിശ്ശികയും 2021 ജൂലൈയിൽ ലഭിക്കേണ്ട 3% ക്ഷാമബത്ത അനുവദിച്ചതിൽ 39 മാസത്തെ കുടിശ്ശികയും 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയിൽ 39 മാസത്തെ കുടിശ്ശികയും ചേർത്ത് ആകെ 117 മാസത്തെ കുടിശ്ശികയാണ് സർക്കാർ കവർന്നെടുത്തത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം കവർന്നെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് ക്ഷാമബത്ത സമയബന്ധിതമായി നൽകുമ്പോൾ കേരളത്തിൽ മാത്രം ആണ് ഇത്തരം ഒരു ദുരവസ്ഥ. 2025 ജനുവരിയിൽ അടുത്ത ഗഡു ക്ഷാമബത്ത അനുവദിച്ചതോടെ 19% ക്ഷാമബത്ത വീണ്ടും കുടിശ്ശികയാകും.

Advertisement
inner ad

വർഷത്തിൽ രണ്ട് ഗഡു ക്ഷാമബത്തയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തിൽ പ്രഖ്യാപിച്ചാൽ ഉടൻതന്നെ സംസ്ഥാനത്തും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്ഷാമബത്ത കൃത്യമായി നൽകി വന്നിട്ടുണ്ട്. 19% ( ആറു ഗഡു) ക്ഷാമബത്തയാണ് നിലവിൽ കുടിശ്ശിക ഉണ്ടായിരുന്നത്. അതിൽ 2022 ജനുവരിയിൽ ലഭിക്കേണ്ട 3% ക്ഷാമബത്തയാണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. മുൻ കാലങ്ങളിലെപ്പോലെ കുടിശ്ശികയുള്ള ഏതു ഗഡുവാണ് അനുവദിച്ചതെന്നോ കുടിശ്ശികയെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. കാലയളവ് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചാൽ കുടിശ്ശികയെപ്പറ്റി പ്രതിപാദിക്കേണ്ടി വരും. ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ കോടതിയെ സമീപിച്ചപ്പോൾ ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കുടിശ്ശികയില്ലെന്ന് പരിഹാസരൂപേണ കോടതിയിൽ നിലപാടെടുത്ത സർക്കാർ 2021 ജനുവരി മുതലുള്ള 117 മാസത്തെയും കുടിശ്ശിക അനുവദിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured