നിപ : കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ശന നിരീക്ഷണവുമായി കര്‍ണാടക

ബംഗളൂരു: കോഴിക്കോട് നിപ ബാധിച്ച്‌ 12 വയസുകാരന്‍ മരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രത്യേകിച്ച്‌ കേരളത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനുമായി കര്‍ണാടക ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ പ്രത്യേക ഉത്തരവിറക്കി.

സംസ്ഥാന വ്യാപകമായാണ് ജാഗ്രത നിര്‍ദേശം പുറത്തുവിട്ടത്. എന്നാല്‍, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, ഉഡുപ്പി, കുടക്, മൈസൂരു, ചാമരാജ് നഗര്‍ എന്നീ ജില്ലകളില്‍ ശക്തമായ നിരീക്ഷണവും പരിേശാധനയും നടത്താന്‍ അതാത് ജില്ല ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Related posts

Leave a Comment