ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മേടയിൽ അൽഅമീനാണ് പിടിയിലായത്. 2020 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടൂരിലുള്ള തന്റെ ബന്ധുവീട്ടിൽ ഇടക്കിടെ എത്തുന്ന അധ്യാപകനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയൽവീട്ടിലെ കുട്ടിക്ക് ട്യൂഷൻ എടുത്തു തുടങ്ങിയത്. ഒറ്റയ്ക്ക് ട്യൂഷൻ എടുക്കുന്നതിനിടെ 14 കാരിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.കുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ വണ്ടൂർ പൊലീസ് കെസെടുത്തു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ പ്രതി മുങ്ങുകയായിരുന്നു. മറ്റൊരു ഫോൺ നമ്പറിൽ നിന്ന് വിട്ടിലേക്ക് വിളിച്ചതും മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ സമീപിക്കുകയും ചെയ്തതോടെയാണ് പൊലീസിന് ഒളിത്താവളത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. ബെംഗളുരുവിൽ നിന്നാണ് അൽഅമീനെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Comment