വഞ്ചനയുടെ തൊണ്ണൂറ് ദിനങ്ങൾ ; സർക്കാരിനെതിരെ ജനരോഷം ശക്തം : ജയ്സൺ ജോസഫ്

കൊച്ചി : കേരളത്തിലെ ഇടതു ഭരണം ആരംഭിച്ചിട്ട് 90 ദിനങ്ങൾ പിന്നിടുമ്പോൾ അത് എല്ലാ മേഖലകളിലും പരാജയം സൃഷ്ടിച്ച വഞ്ചനയുടെ ദിനങ്ങളായി മാറുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ്.കോവിഡ് സാഹചര്യം ഉണ്ടാക്കിയ ഭീതിജനകമായ സാഹചര്യത്തിൽ ഭരണകൂടത്തിന് ലഭിക്കുന്ന സ്വാഭാവിക മേൽക്കൈ മാത്രമാണ് ഇടതു തുടർ ഭരണത്തിലേക്ക് നയിച്ചത്. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ അഴിമതിയും കെടുകാര്യസ്ഥതയും വളർത്തിയത് സർക്കാർ ജീവനക്കാരിലെ സിപിഎം സംഘമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് പ്രതിരോധത്തിൽ കേരളമാണ് മാതൃകയെന്ന് വീമ്പ് പറഞ്ഞവർ ഉയർത്തിക്കാട്ടിയ കണക്കുകൾ സി പി എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ കൃത്രിമ സൃഷ്ടികളായിരുന്നു. കോവിഡ് മരണങ്ങൾ പോലും എണ്ണം കുറച്ചു കാണിച്ച് സംസ്ഥാനത്തെ മരണകെണിയിലേക്ക് തള്ളിവിടുകയായിരുന്നു അവർ ചെയ്തത്. സർക്കാരിനെ മഹത്വവൽക്കരിക്കുന്ന ഒരുപറ്റം ഉദ്യോഗസ്ഥർ നടത്തിയ ശ്രമം സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ താറുമാറാക്കി.

ഒരു വശത്ത് കോവിഡ് മൂലമുള്ള മരണങ്ങളും മറുവശത്ത് സർക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾ മൂലം ആത്മഹത്യകൾ വർധിച്ചതും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേർസാക്ഷ്യമാണ്. ജനവിരുദ്ധ പോലീസ് നടപടി മൂലം തെരുവിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള വാഹന യാത്രക്കാരോട് മാന്യമല്ലാത്ത രീതിയിൽ പെരുമാറുന്ന സംഭവങ്ങൾ കൂടിവരികയാണ്. സാധാരണ ജനങ്ങളെ തെരുവിൽ പിഴിയുന്ന പോലീസ് മയക്കുമരുന്ന്-കഞ്ചാവ്-ക്വട്ടേഷൻ മാഫിയകളെ സംസ്ഥാനത്ത് യഥേഷ്ടം അഴിച്ചുവിടുന്നു.സംസ്ഥാനത്തെ ക്രമസമാധാനമാകെ തകർന്ന അവസ്ഥയിലാണ്.

മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിക്കാൻ 90 ലക്ഷം മുടക്കിയ സർക്കാർ 90 ദിവസംകൊണ്ട് പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. മുഖ്യമന്ത്രി പദവി രാജാധികാരം പോലെ കാണുകയും ജനങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. മറ്റു മന്ത്രിമാരെ പോലും വെറും നോക്കുകുത്തികളാക്കി മാറ്റിയാണ് ഭരണം മുന്നോട്ടു പോകുന്നത്. പിണറായി പാർട്ടിയിലും സർക്കാരിലും കുടുംബാധിപത്യം അടിച്ചേൽപ്പിക്കുകയാണ്.

നാൾക്കുനാൾ സംസ്ഥാനത്ത് സ്ത്രീപീഡനങ്ങളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും തുടർക്കഥയാവുകയാണ്. ഇതിൽ ഭൂരിപക്ഷം സംഭവങ്ങളുടെയും പ്രതിസ്ഥാനത്ത് കടന്നുവരുന്നത് സിപിഎം പോഷകസംഘടനകൾ ആയ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രാദേശിക നേതാക്കളാണ്. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ ഇത്തരം കേസുകളിൽ പ്രതികളായി കടന്നുവരുന്നത് ഏറെ ഗൗരവമേറിയ കാര്യമാണ്. കോവിഡ് നാശംവിതച്ച മുന്നോട്ട് പോകുമ്പോഴും മറ്റെല്ലാ സംസ്ഥാനങ്ങളും അതിനെ നിയന്ത്രിക്കുമ്പോഴും പിൻനിര സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളത്തെ തള്ളിവിട്ട പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ജനരോക്ഷം ഉയരുകയാണ്.

Related posts

Leave a Comment