“പത്തൊമ്പതാം നൂറ്റാണ്ട്” എട്ടാമതു ക്യാരക്ടർ പോസ്റ്റർ റിലീസ്..

അധസ്ഥിതയാണെങ്കിലും പെണ്ണിൻെ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനശ്ശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി എന്ന കഥാപാത്രത്തെയാണ് ഈ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.
“ചാലക്കുടിക്കാരൻ ചങ്ങാതിയിലെ” ഒരു നായികയായി വന്ന രേണു സൗന്ദൻ നീലിയായി അഭിനയിക്കുന്നു.
ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത സാമൂഹ്യ സാഹചര്യം നിലനിന്നിരുന്ന കാലമായിരുന്നു 19-ാം നുറ്റാണ്ടിലേത്. അനീതിയെ എതിർക്കാൻ ഒരു സംഘടനകളും ഇല്ലാതിരുന്ന കാലം.. ബി ജെ പി യോ, കോൺഗ്രസ്സോ, കമ്മ്യൂണിസ്റ്റ് പാർട്ടിയോ പോലുള്ള രാഷ്ട്രീയ സംഘടനകളേപ്പറ്റിയോ
കൂട്ടായ്മകളേപ്പറ്റിയോ ചിന്തിക്കാൻ തുടങ്ങുക പോലും ചെയ്യാത്ത കാലം..
അധികാര വർഗ്ഗത്തിനെതിരെ ആഞ്ഞൊന്നു നോക്കിയാൽ പോലും തല കാണില്ല എന്ന അവസ്ഥയുള്ള അക്കാലത്ത് പ്രത്യേകിച്ചും അധസ്ഥിതരായ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ?..
വരേണ്യവർഗ്ഗത്തിനു മുന്നിൽ വെറും ദുശ്ശകുനങ്ങളായി മാറിയ ആ അശരണക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും അവർക്കു വേണ്ടി ഉയർന്ന ശബ്ദമായിരുന്നു നീലിയുടേത്…
നുറു കണക്കിനു പട്ടാളവും പോലീസും നീലിക്കും കൂട്ടർക്കും മുന്നിൽ നിരന്നു നിന്നപ്പൊഴും ഉശിരോടെ അവൾ ശബ്ദിച്ചു..
“മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്”
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ പിൻബലത്തിൽ തൻെറ സഹജീവികൾക്കു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറായ നീലിയുടെ കഥ പ്രേക്ഷക മനസ്സിനെ പിടിച്ചുലക്കും.
ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” “പത്തൊമ്പതാം നൂറ്റാണ്ട് “. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സൻ അവതരിപ്പിക്കുന്നു.
അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,മുസ്തഫ, സുദേവ് നായർ,ജാഫർ ഇടുക്കി,ചാലിപാല, ശരൺ,മണികണ്ഠൻ ആചാരി, സെന്തിൽക്യഷ്ണ, ഡോക്ടർ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ.
ആദിനാട് ശശി,മൻരാജ്, പൂജപ്പുരഴരാധാക്യഷ്ണൻ, ജയകുമാർ,നസീർ സംക്രാന്തി,ഹരീഷ് പേങ്ങൻ,ഗോഡ്‌സൺ, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വർഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പൻ, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ,വർഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാൻസ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’.
ഷാജികുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനർ- ബാദുഷ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ- സതീഷ്, സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓൾഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ- സംഗീത് വി എസ്, അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താൻ, ആക്ഷൻ- സുപ്രീം സുന്ദർ, രാജശേഖൻ, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- രാജൻ ഫിലിപ്പ്, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ- ജിസ്സൺ പോൾ, റാം മനോഹർ,

Related posts

Leave a Comment