പുതുമുഖങ്ങളെ അണിനിരത്തി നിണം പുരോഗമിക്കുന്നു

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” . ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരവും ബോണക്കാടുമായി ചിത്രീകരണം പുരോഗമിക്കുന്നു. മാമ്പള്ളി എസ്റ്റേറ്റിൽ വളരെ ദുരൂഹ സാഹചര്യത്തിൽ നടക്കുന്ന നരവേട്ട അക്ഷരാർത്ഥത്തിൽ സകലരെയും ഞെട്ടിക്കുന്നു. ആ കൊല എന്തിനു വേണ്ടിയായിരുന്നു ? ആരാണ് അതിനു പിന്നിൽ ? എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തേടുകയാണ് ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം “നിണം ” . സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

Related posts

Leave a Comment