സ്‌മരണയിൽ ഇന്ന് ; ചിറ്റേടത്ത് ശങ്കുപിള്ള രക്തസാക്ഷിത്വദിനം

കേരള നവോത്ഥാനത്തിലെ അവിസ്മരണീയ ഏടായ വൈക്കം സത്യാഗ്രഹത്തിന്റെ ഏക രക്തസാക്ഷിയാണ് കോൺഗ്രസ് നേതാവായ ചിറ്റേടത്ത് ശങ്കുപിള്ള. പത്തനംതിട്ട കോഴഞ്ചേരി ചിറ്റേടത്ത് തറവാട്ടിൽ ജനിച്ച ഇദ്ദേഹം ചെറുപ്പം മുതലേ സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചിരുന്നു. പാവങ്ങളെ ദ്രോഹിക്കുന്നവർക്കെതിരെ സായുധ പോരാട്ടം നടത്തിയിരുന്ന ഇദ്ദേഹം പിന്നീട് ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാകുകയും ചെയ്തു. 1924ൽ വൈക്കം മഹാക്ഷേത്രത്തിന് മുന്നിലുള്ള വഴിയിലൂടെ അവർണ്ണരെ കടന്നുപോകാൻ അനുവദിക്കുക എന്ന ആവശ്യം മുൻനിർത്തി കോൺഗ്രസ് സത്യാഗ്രഹം ആരംഭിച്ചു. അന്നുവരെ അടിയാളരായി നിന്നിരുന്നവർക്ക് തങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങൾ നൽകാൻ പ്രമാണിമാർ ഇഷ്ടപ്പെട്ടില്ല. സത്യാഗ്രഹികൾക്ക് നേരെ മർദ്ദനം തുടർക്കഥയായി. പ്രമാണിമാരുടെ ഗുണ്ടകൾ സമരനേതാക്കളായ രാമൻ ഇളയത്, ആമചാടി തേവൻ എന്നിവരുടെ കണ്ണിൽ ചുണ്ണാമ്പ് തേക്കുകയും ശങ്കുപിള്ളയെ തല്ലിച്ചതയ്ക്കുകയും ചെയ്തു. ഈ മർദ്ദനത്തിലുണ്ടായ പരിക്കുകൾ മൂലം ഇദ്ദേഹം കൊല്ലവർഷം 1100 വൃശ്ചികം 28ന് (1924 ഡിസംബർ) മരണത്തിന് കീഴടങ്ങി.

Related posts

Leave a Comment