Connect with us
48 birthday
top banner (1)

International

നിമിഷപ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം

Avatar

Published

on

യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വിദേശകാര്യമന്ത്രാലയം. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വധശിക്ഷയിലെ കേന്ദ്രസർക്കാറിന്റെ ഇടപെടൽ നിർണായകമായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് ഇന്നലെ അനുമതി നൽകിയിരുന്നു.

പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ് നിമിഷപ്രിയ. 2017ലാണ് യമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഏക വഴി. എന്നാൽ കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായി നടത്തിയ മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ആദ്യ ഗഡുവായി 19,871 ഡോളർ കൈമാറി. കഴിഞ്ഞ 5 മാസമായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിട്ട്. സേവ് ആക്‌ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവേൽ ജെറോമിന്റെ വസതിയിലാണു പ്രേമകുമാരിയുള്ളത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

ബംഗളൂരുവിൽ 75 കോടിയുടെ എംഡിഎംഐയുമായിവിദേശ വനിതകൾ പിടിയിൽ; കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

Published

on

ബംഗളൂരു: കർണാടകയിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ. ഡൽഹിയിൽനിന്നും ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽനിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പിടിയിലായ രണ്ട് സ്ത്രീകളും സൗത്ത് ആഫ്രിക്കൻ സ്വദേശികളാണ്. മംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടു ത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

Advertisement
inner ad
Continue Reading

Global

ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ ഒരുങ്ങി മെറ്റ

Published

on

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ 25 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് മെറ്റ. 2021 ജനുവരി 6 ന് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം കമ്പനിക്കെതിരെ ട്രംപ് ഫയല്‍ ചെയ്ത കേസ് ആണ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റ് വന്‍കിട ടെക്നോളജി കമ്പനികളുമായി ചേര്‍ന്ന് ട്രംപുമായി സഹകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടപടി. തന്റെ വിമര്‍ശകരോടും എതിരാളികളോടും പ്രതികാരം ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരത്തില്‍ 22 ലക്ഷം ഡോളര്‍ ട്രംപിന് ലഭിക്കും.

Continue Reading

Featured

മോദി അടുത്തമാസം യു എസ് സന്ദർശിക്കുമെന്ന് ട്രംപ്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മോദിയുമായുള്ള ഫോൺ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ സ്ഥിരീകരണം. അടുത്തമാസം അദ്ദേഹം യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

Continue Reading

Featured