Connect with us
48 birthday
top banner (1)

Ernakulam

നിമിഷ തമ്പി വധക്കേസ്; പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

Avatar

Published

on

നിമിഷ തമ്പി വധക്കേസില്‍ പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.പ്രതിക്കെതിരെ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.പറവുര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധിമുര്‍ഷിദാബാദ് സ്വദേശിയാണ് പ്രതി ബിജു മൊല്ല.2018 ജൂലൈ 30-ന് ആയിരുന്നു കൊലപാതകം നടന്നത്.വാഴക്കുളം അന്തിനാട് സ്വദേശി നിമിഷ തമ്പിയെ മോഷണശ്രമത്തിനിടെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് നിമിഷയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.
മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നിമിഷ

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും വിവാഹിതരായി

Published

on

കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ അനുജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്‌നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിച്ചത്. അനുജയുമായി ഒളി?ച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തുകയായിരുന്നു. 16 വര്‍ഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കും. വേദയും വൈഗയും.

വീണ്ടും വിവാഹം കഴിച്ച ധര്‍മജനും അനുജക്കും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.മിമിക്രി വേദികളിലൂടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്‌റ്റേഴ്‌സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, പവി കെയര്‍ടേക്കര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷന്‍ ഷോകളിലും പ?ങ്കെടുത്തു.

Advertisement
inner ad

ഇന്ന് രാവിലെയാണ് ധര്‍മജന്‍ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ”എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.”-എന്നാണ് ധര്‍മജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിഷാരടിയാണ് വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ധര്‍മജന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

ഡി എല്‍ എഫ് ഫ്ളാറ്റ് വയറിളക്ക ബാധ: വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും

Published

on

കൊച്ചി: ഡി എല്‍ എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച സംഭവത്തില്‍ വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും.വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍ അളവിന്റെ പരിശോധന ദിവസം രണ്ടു നേരം തുടരും.വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ ഫ്‌ലാറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന ഫ്‌ലാറ്റ് നിവാസികളുടെ സംശയങ്ങള്‍ ദൂരികരിച്ചു.

യോഗത്തില്‍ എറണാകുളക് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മൈക്രോബയോളജി വിഭാഗം മേധാവികളും പങ്കെടുത്തു. നടപടികളുടെ ഏകോപനത്തിന് കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇന്ന് എട്ടു ഫ്‌ളാറ്റുകളില്‍ നിന്നു പരിശോധിച്ച വെള്ളത്തില്‍ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതുവരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗലക്ഷണം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളം ജില്ലയിൽ പനി പടരുന്നുവെന്ന് റിപ്പോർട്ട്

Published

on

കൊച്ചി: എറണാകുളം ജില്ലയിൽ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. എലിപ്പനി, ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യവകുപ്പിന്റെ ആശങ്കയിലാക്കുന്നു. ജൂണിൽ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മഴക്കാല സാഹചര്യവും വില്ലനാകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ 500 ലധികം പേരാണ് ദിവസവും ചികിത്സ തേടുന്നത്.

മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പനിയാണ് ഇത്തവണ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ 9550 പേരാണ് ചികിത്സ തേടിയെത്തിയത്. ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതലായി പടരുന്നത്.

Advertisement
inner ad
Continue Reading

Featured