നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കെ. കരുണാകരന്റെ 103 മത് ജന്മദിനം ആചരിച്ചു

നിലമ്പൂര്‍ : കോണ്‍ഗ്രസിന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്ത് പാര്‍ട്ടിയെ മുഖ്യധാരയിലേക്ക് നയിച്ച നേതാവായിരുന്നു കരുണാകരന്‍. തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയും ആയിരുന്നു കെ.കരുണാകരന്‍. ഇദ്ദേഹംകേരളത്തിന്റെ വികസന നായകനും ദീര്‍ഘദൃഷ്ടിയുള്ള വ്യക്തിയുമായിരുന്നു . കലൂര്‍ ജവഹര്‍ലാല്‍ സ്‌റ്റേഡിയം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ചിലത് മാത്രം.അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് തീരാ നഷ്ടവുമാണ്.മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. ഷെറി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി ജന. സെക്രട്ടറി വി.എ കരീം ഉല്‍ഘാടനം ചെയ്തു.പാലൊളി മെഹബൂബ്, ഡെയ്‌സി ടീച്ചര്‍, മാനു മുര്‍ക്കന്‍, അര്‍ജുന്‍, റനീസ് കാവാട്, ഉമ്മര്‍കോയ,ഷഫീഖ് മണലൊടി, ഷിബു പുത്തന്‍വീട്ടില്‍, മുഹസിന്‍, അനീഷ് കൊളക്കണ്ടം, സഫ്വാന്‍ മൈലാടി, ഷിബില്‍, എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment