നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


നിലമ്പൂര്‍ : നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.നിലമ്പൂര്‍ ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൂട്ടായ്മ നടത്തിയത്.നികുതികള്‍ അടിയന്തിരമായി കുറച്ച് കോവിഡ് കാലത്ത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കെ പി സി സി ജന.സെക്രട്ടറി വി എ കരീം ആവശ്യപ്പെട്ടു.കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. ഗോപിനാഥ് അധ്യക്ഷം വഹിച്ചു.വി.എസ് ജോയി, ആര്യാടന്‍ ഷൗക്കത്ത്, ബാബു മോഹന കുറുപ്പ്, ബാലകൃഷ്ണന്‍, അഡ്വ. ഷെറി ജോര്‍ജ്, വേണുഗോപാലന്‍, കേസില്‍ രവി, ബാബു, സാജന്‍ മാസ്റ്റര്‍, പട്ടിക്കാടന്‍ ഷാനവാസ്, ഷേര്‍ളി ടീച്ചര്‍, മാനു മൂര്‍ക്കന്‍, റനീസ്, ഷഫീഖ് മണലൊടി, ആഷിഫ് എന്നിവര്‍ സംസാരിച്ചു

Related posts

Leave a Comment