ഇന്ധന നികുതി കുറക്കണം


പറപ്പുര്‍ : നരേന്ദ്രമോഡിയുടെ നയങ്ങള്‍തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരും നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും ,ഇന്ധനങ്ങള്‍ക്ക് ചുമത്തുന്ന നികുതി കുറച്ച് സാധാരണക്കാരന് ജീവിക്കാനുള്ള അവസരങ്ങള്‍ ഭരണകര്‍ത്താക്കള്‍ നടപ്പിലാക്കണമെന്നും പറപ്പൂര്‍മണ്ഡലം സി.സിമാട് ഏരിയകോണ്‍ഗ്രസ്സ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗം ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ നാസര്‍പറപ്പൂര്‍ ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് ദാസന്‍ അധ്യക്ഷതവഹിച്ചു.ഒ.ഐ.സി.സി കുവൈറ്റ് ജില്ലാപ്രസിഡന്റ് കെ.പി കുഞ്ഞിപ്പ,കെ.എസ്.യു മണ്ഡലം പ്രസിഡന്റ് റഹീസ് പങ്ങിണിക്കാടന്‍,കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി അബ്ബാസ് അലി,ഭാരവാഹികളായ ബാവ തച്ചപ്പറമ്പന്‍,റസാഖ് അരിക്കുളം,രാജേഷ്,ഷിജു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment