ടോണി ചമ്മണി മുങ്ങിയെന്ന വ്യാജ വാർത്ത ; ഡിസിസി ഓഫീസിലെ ചിത്രം പങ്കുവെച്ച് മാസ് മറുപടി ; നികേഷ് ഇപ്പോഴും കിണറ്റിലെന്ന് സോഷ്യൽ മീഡിയ

കൊച്ചി : എറണാകുളത്ത് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിന് ഇടയിൽ സിനിമാതാരം ജോജുവിന്റെ വാഹനത്തിന് കേടുപാട് പറ്റിയതുമായി ബന്ധപ്പെട്ട് മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ളവർക്കെ തിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ടോണി ഒളിവിലാണെന്ന വ്യാജവാർത്ത നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഈ വ്യാജവാർത്ത ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.

തീർത്തും അടിസ്ഥാനരഹിതമായ വാർത്ത തനിക്കെതിരെ വന്നപ്പോൾ ഡിസിസി ഓഫീസിൽ സഹപ്രവർത്തകരുമായി സംസാരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് ടോണി ചമ്മണി തിരിച്ചടിച്ചത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ നികേഷ് കുമാർ രൂക്ഷമായ വിമർശനങ്ങൾ നേരിടുകയാണ്.’നികേഷ് ഇപ്പോഴും പൊട്ടക്കിണറ്റിൽ തന്നെയാണെന്ന്’ ഒട്ടേറെ പേരാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയം മുതൽ സിപിഎമ്മിന്റെ പാർട്ടി ചാനലായി നികേഷ് നേതൃത്വം നൽകുന്ന ചാനൽ പ്രവർത്തിക്കുകയാണെന്ന ആരോപണം നിലനിൽക്കുന്നു.

Related posts

Leave a Comment