‘ എം.വി.ആറിനെ ചവിട്ടിക്കൂട്ടിയിട്ട് നികേഷ് കുമാറിന് സീറ്റ് ‘ ; ‘ കെ.എം. മാണിയെ അപമാനിച്ചിട്ട് ജോസ്‌മോന് ജ്ഞാനസ്‌നാനം ‘ ; സിപിഎമ്മിന്റെ രാഷ്ട്രീയം തുറന്നു കാട്ടി വി.ഡി. സതീശൻ

തിരുവനന്തപുരം : സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തെ തുറന്നുകാട്ടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുമ്പ് സിഎംപി നേതാവും മുൻ മന്ത്രിയുമായ എം വി രാഘവനെ രാഷ്ട്രീയമായും അല്ലാതെയും ചവിട്ടി കൂട്ടിയിട്ട് മകൻ നികേഷ് കുമാറിന് പിൻകാലത്ത് സിപിഎം നിയമസഭാ സീറ്റ് നൽകിയിരുന്നു. അതുപോലെ സഭയ്ക്ക് ഉള്ളിലും പുറത്തും കെ എം മാണിയെ അപമാനിച്ചിട്ട് അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണിക്കും കേരള കോൺഗ്രസിനും പിന്നാലെ പോകുകയും ചെയ്തു. ഒരിക്കൽ എടുക്കുന്ന നിലപാടുകളെ പിൻകാലത്ത് തള്ളിപ്പറയുകയും ഇന്ന് എടുക്കുന്ന പുതിയ നിലപാടുകളിൽ സ്ഥിരതയില്ലാതെയും നിലകൊള്ളുന്ന സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തെയാണ് പ്രതിപക്ഷനേതാവ് കൃത്യമായി ചൂണ്ടിക്കാണിച്ചത്.

Related posts

Leave a Comment