അബുദാബിയിൽ ജൂലൈ 19 തിങ്കളാഴ്ച്ച മുതൽ അണുനാശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രികാല യാത്രാവിലക്ക്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ജൂലൈ 19 തിങ്കളാഴ്ച മുതൽ അബുദാബിയിൽ അണുന്നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രികാലങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു. 
അണുനശീകരണ യജ്ഞം എല്ലാ ദിവസവും അർദ്ധരാത്രി മുതൽ പുലർച്ചെ 5 മണിവരെ തുടരും.  ഈ സമയങ്ങളിൽ, പൊതുഗതാഗത സേവനങ്ങളും ഉണ്ടായിരിക്കില്ല. 
മരുന്ന്, ഭക്ഷണം മുതലായ അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ഒഴിച്ച് അണുനശീകരണ സമയത്ത് ആളുകൾ പുറത്തിറങ്ങുന്നതിനും, വാഹനങ്ങൾ ഓടിക്കുന്നതിനും, നിയന്ത്രണങ്ങൾ ഉണ്ടാകും

Related posts

Leave a Comment