സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഇന്നവസാനിക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിലെ ഒമിക്രോൺ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ നീട്ടില്ല. നിലവിൽ പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് അവസാനിക്കും. അതേസമയം നിയന്ത്രണങ്ങളിൽ അടുത്തയാഴ്ച ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയായിരുന്നു കർഫ്യു.

Related posts

Leave a Comment