ഇന്ന് മുതൽ രാത്രി കർഫ്യു നടപ്പിലാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ രാത്രി കർഫ്യു നടപ്പിലാക്കും. രാത്രി പത്ത് മണി മുതൽ ആറ് മണി വരെയാണ് കർഫ്യു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് രാത്രി കാല കർഫ്യു അടക്കമുള്ള കൊവിഡ് പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചത്.

രാത്രി കാല കർഫ്യു സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യു നടപ്പാക്കുന്നത്. അനാവശ്യമായ പുറത്തിറക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടായേക്കും. നേരത്തെയും കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രി കാല കർഫ്യു അടക്കമുള്ള പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് മുതൽ പൊലീസിന്റെ നേതൃത്വത്തിൽ രാത്രി കർശന പരിശോധന ഉണ്ടാകും. അത്യാവശ്യ യാത്രക്കാർക്ക് മാത്രമാണ് രാത്രി യാത്ര അനുമതി ഉണ്ടാകുക. ചരക്ക് നീക്കം, ആശുപത്രി യാത്ര, അത്യാവശ്യ സേവനങ്ങൾ, ദീർഘദൂര യാത്രക്കാർ എന്നിവർക്കാണ് ഇളവുകൾ ഉണ്ടാകുക. കൂടാതെ വിമാനം, കപ്പൽ, ട്രെയിൻ എന്നീ യാത്ര ചെയ്യാനുള്ളവർക്ക് ഇളവ് ഉണ്ടാകും. ഇത്തരക്കാർ ടിക്കറ്റ് കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. മറ്റ് എന്തെങ്കിലും യാത്ര ചെയ്യുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്.

Related posts

Leave a Comment