പ്രിയങ്കയ്ക്ക് കുഞ്ഞ്, വാടക ​ഗർഭപാത്രത്തിലൂടെ, സ്വകാര്യതയിലേക്കു വരരുതേയെന്നു താരം

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും ചലച്ചിത്ര താരം നിക് ജോനാസിനും കന്നി കണ്മണി പിറന്നു. വാടക ​ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞിനെ നേടിയതെന്ന് താരങ്ങൾ ട്വീറ്റ് ചെയ്തു. കുട്ടി ആണോ പെണ്ണോ എന്നു വ്യക്തമല്ല. ഏറ്റുവും സന്തോഷമുള്ള സമയത്തിലൂടെയാണു കടന്നു പോകുന്നതെന്നു പ്രിയങ്ക. ഇതു ഞങ്ങളുടെ സ്വകാര്യതയാണ്. അതിലേക്ക് അധികം കടന്നുവരരുതേ എന്ന് ബഹുമാനത്തോടെ അപേക്ഷിക്കുന്നു. താരങ്ങൾ ട്വീറ്റ് ചെയ്തു. കുട്ടിയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. 2017ലാണ് ഇവരുടെ പ്രണയം പുറത്തുവിട്ടത്. 2018ൽ വിവാഹിതരായ‌ ഇരുവരും കുടുംബവിശേഷങ്ങൾ പങ്ക് വച്ചിരുന്നില്ല. ഒട്ടേറെ അഭ്യൂഹങ്ങളാണ് ബോളിവുഡ് പപ്പരാസികൾ പടച്ചുവിട്ടത്. എന്നാൽ പ്രിയങ്കയുടെ വാടക ​ഗർഭത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. 39കാരിയായ പ്രിയങ്കയെ 29 കാരനായ നിക് വിവാഹം കഴിച്ചത് 2018ലാണ്.

Related posts

Leave a Comment