Connect with us
head

Featured

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ കുടിശ്ശികയും ബോണസ്സും അനുവദിക്കണം -ചവറ ജയകുമാര്‍

Avatar

Published

on

തിരുവനന്തപുരം: അവകാശ നിഷേധത്തിൻറെ ആറ് വർഷങ്ങൾ പൂർത്തിയാക്കുന്ന ഇടതു ഗവൺമെൻറ് ഏകപക്ഷീയമായി തടഞ്ഞ് വച്ചിരിക്കുന്ന നാല് ഗഡു (11%) ക്ഷാമബത്ത ഉടൻ അനുവദിക്കണണെന്ന് എൻജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കണമെന്നും വിജയകുമാർ. ശമ്പള പരിഷ്ക്കരണത്തിൻറെ ഭാഗമായി ലഭിച്ച 7% ഡി.എ മാത്രമാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്. 2021 ജനുവരി മുതലുള്ള 4 ഗഡു (11%) ക്ഷാമബത്ത കുടിശികയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഇക്കാലത്ത് നിശ്ചിത വരുമാനം മാത്രമുള്ള സർക്കാർ ജീവനക്കാർ കുതിച്ചുയരുന്ന ജീവിതച്ചെലവിന് മുന്നിൽ പകച്ചു നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്.
പെട്രോളിൻറേയും ഡീസലിൻറേയും വിലയിലുണ്ടായ വർധന എല്ലാ മേഖലയിലും വിലക്കയറ്റം സൃഷ്ടിച്ചിരിക്കുകയാണ്. വിപണിയിൽ ഇടപെട്ട് ജനങ്ങൾക്ക് ആശ്വാസം പകരേണ്ട സർക്കാരാകട്ടെ ധൂർത്ത് പദ്ധതികളുമായി ജനങ്ങളെ വഞ്ചിക്കുകയാണ്. പാചക-വാതക വില കുടംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുന്നു. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവുകളെ നേരിടാൻ കടമെടുത്ത് മുടിയേണ്ട സാഹചര്യമാണുള്ളത്.
കുതിച്ചുയരുന്ന ജി.എസ്.ടി നിരക്കും ജനങ്ങളെ ഞെക്കിപ്പിഴിയുകയാണ്. വരുമാനം വർദ്ധിപ്പിക്കാൻ ഭരണകൂടം പിഴയും നികുതിയുമായി പൊതു സമൂഹത്തെ ഒന്നടങ്കം വേട്ടയാടുകയാണ്.
തുടർഭരണം ജീവനക്കാരെ വേട്ടയാടാനുള്ള ലൈസൻസാണെന്ന് കരുതുന്ന ഭരണകൂടത്തിൻറെ പ്രതിനിധികൾ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആനുകൂല്യങ്ങൾ നിഷ്ക്കരുണം കവർന്നെടുക്കുകയാണ്.
ആദ്യഘട്ടത്തിൽ സിറ്റി കോമ്പൻസേറ്ററി അലവൻസ് നിർത്തലാക്കി. ജീവനക്കാരുടെ എക്കാലത്തേയും പ്രതീക്ഷയായിരുന്ന എച്ച്.ബി.എ എന്ന ഭവന വായ്പാ പദ്ധതി കോർപ്പറേറ്റ് ബാങ്കുകൾക്ക് തീറെഴുതി. കൊള്ളപലിശയ്ക്ക് ഭവന വായ്പയെടുത്തവർ ഇന്ന് കടക്കെണിയിൽപ്പെട്ട് ഉഴലുകയാണ്. ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചിട്ട് മൂന്ന് വർഷമായി. അതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാൻ ഭരണകൂടമോ ഭരണാനുകൂല സംഘടനകളോ തയ്യാറാകുന്നില്ല.
പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന് പ്രകടന പത്രികയിൽ എഴുതിച്ചേർത്ത് അധികാരത്തിൽ വന്നവർ അതിൻറെ പുന:പരിശോധനാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച് ജീവനക്കാരെ പരിഹസിക്കുകയാണ്.
കാലാകാലങ്ങളായി ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന 1961 ലെ മെഡിക്കൽ അറ്റൻഡൻസ് റൂൾ പ്രകാരമുള്ള ആരോഗ്യ പരിരക്ഷയിൽ നിന്നും സർക്കാർ പിൻവാങ്ങിക്കഴിഞ്ഞു.
ഇതിനു പകരമായി കൊണ്ടു വന്ന മെഡിസെപ്പ് ജീവനക്കാരനെ കൊള്ളയടിക്കാനുള്ള ഭീകരതയുടെ ഉപകരണമായി. പ്രതിവർഷം 6000/- രൂപ പ്രീമിയമടക്കുന്ന വർ ആനുകൂല്യത്തിന് ആശുപത്രികളുടെ പടിക്കൽ കണ്ണീരോടെ നിൽക്കേണ്ട സാഹചര്യമാണ്.
ക്ലിനിക്കൽ എസ്റ്റാബ്ലിഷമെൻറ് ആക്ട് പ്രകാരം ആശുപത്രികൾ സർക്കാരിൻറെ അംഗീകാരത്തോടെ മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളു. എന്നാൽ സർക്കാർ പദ്ധതിയെന്ന് കൊട്ടിഘോഷിക്കുന്ന മെഡിസെപ്പിൽ മികച്ച ആശുപത്രികളേയും അവയിലെ എല്ലാ ചികിത്സാ സൗകര്യത്തേയും ഉൾപ്പെടുത്താനുള്ള ആർജ്ജവം സർക്കാരിനില്ലെന്നത് ഖേദകരമാണ്.
സർക്കാർ വിഹിതമില്ലാത്ത സർക്കാർ പദ്ധതിയാണ് മെഡിസെപ്പ്. സർക്കാരിന് ഒരു രൂപ പോലും ചിലവില്ലെന്ന് മാത്രമല്ല ജീവനക്കാരിൽ നിന്നും പിരിച്ചെടുക്കുന്ന 6000/- രൂപയിൽ 4800/- രൂപ മാത്രമാണ് ഇൻഷ്വറൻസ് കമ്പനിയ്ക്ക് നൽകുന്നത്. 864/- രൂപ ജിഎസ്റ്റി ഇനത്തിൽ കൊള്ളയടിക്കുന്നു. ബാക്കിയുള്ള 336/- രൂപയാകട്ടെ സർക്കാരിൻറെ അക്കൗണ്ടിലേയ്ക്കും. തൊഴിലാളിപക്ഷ ഗവൺമെൻറ് എന്ന മുദ്രാവാക്യം മുഴക്കുന്നവർ തൊഴിലാളി വിരുദ്ധ നിലപാടിൻറെ സ്തുതി പാഠകരാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്.
അവകാശ നിഷേധങ്ങൾക്കു മുന്നിൽ മുട്ടുമടക്കാൻ കഴിയില്ല. സമരപോരാട്ടങ്ങളിലൂടെ ജീവനക്കാർ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണ്. അതു കൊണ്ടുതന്നെ തടഞ്ഞു വച്ചിരിക്കുന്ന ലീവ് സറണ്ടറും ക്ഷാമബത്തയും അടിയന്തിരമായി അനുവദിക്കുന്നതിനും ജീവനക്കാർക്ക് ഓണക്കാലത്ത് പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം; സാബു എം ജേക്കബിനെതിരെ കേസ്

Published

on

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍റെ പരാതിയില്‍ എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രസിഡൻ്റും കിറ്റക്ക്സ് എം.ഡിയുമായ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച്‌ പരസ്യമായി അപമാനിച്ചെന്നാണ് പരാതി.
സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

crime

കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Published

on

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ഒൻപതാം ക്ലാസുകാരിയോട് മൊബൈൽ ഫോണിലൂടെ അശ്ലീല കാര്യങ്ങൾ സംസാരിച്ച കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ഥിരമായി ഇയാൾ മകളെ മൊബൈൽ ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് രക്ഷിതാക്കൾ ശ്രദ്ധിച്ചത്. അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Continue Reading

Featured

ബ്രസീലിനെ പിടികൂടിയ ക്വാർട്ടർ ശാപം തീരുമോ ? ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഇന്ന് ക്രൊയേഷ്യക്കെതിരെ

Published

on


ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഇന്ന് ക്രൊയേഷ്യക്കെതിരെ. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം.

2002 കൊറിയ – ജപ്പാൻ ലോകകപ്പിൽ ജേതാക്കളായതിനു ശേഷമാണ് ബ്രസീലിനെ ക്വാർട്ടർ ശാപം പിടികൂടിയത്. 2006ൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും കക്കയുമടക്കം താരങ്ങളുണ്ടായിരുന്നെങ്കിലും ഫ്രാൻസിനെതിരെ ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ മുട്ടുമടക്കി. 2010ൽ നെതർലൻഡ്സ് ആണ് ബ്രസീലിൻ്റെ വിജയം മുടക്കിയത്. 2014ൽ ബ്രസീൽ ക്വാർട്ടർ ശാപം മറികടന്നു. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സെമിയിലെത്തിയ ബ്രസീലിനെ പക്ഷേ കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നായിരുന്നു. സെമിയിൽ ജർമനി ബ്രസീലിനെ നാണം കെടുത്തിയത് ഒന്നിനെതിരെ 7 ഗോളുകൾക്ക്. രാത്രി 12 .30 അർജന്റീന നെതെർലൻഡിനെ നേരിടും

Advertisement
head

Advertisement
head
Continue Reading

Featured