കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റില്‍ പ്രതിഷേധ സംഗമം നടത്തി.

മലപ്പുറം :റവന്യൂവകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിൽ പ്രതിഷേധ സംഗമം നടത്തി. പൊതു സ്ഥലമാറ്റ വ്യവസ്ഥകൾക്ക് വിരുദ്ധമായി വിരമിക്കാൻ രണ്ടുവർഷം ബാക്കിയുള്ളവർക്ക്  മുൻഗണന നൽകാതെയും ജില്ലകളിൽ നിന്ന് സ്ഥലം മാറി പോയവർക്ക്  തിരികെ  മാത്യു ജില്ലയിലേക്ക് സ്ഥലമാറ്റം ലഭിക്കാനുള്ള  നിബന്ധനകൾ അട്ടിമറിചും ആണ്  ഓൺലൈൻ സ്ഥലം മാറ്റത്തിനുള്ള നിബന്ധകൾ റവന്യുവകുപ്പ് പ്രസിദ്ധീകരിച്ചത്.  ജില്ലയിൽ ഒഴിവു ഇല്ലാത്തതിntey പേരിൽ ഇതര ജില്ലകളിലേക്ക് സ്ഥലം മാറ്റപെടുന്നവർക്ക്  ഒഴിവു വരുന്ന മുറക്ക് അവസരം നൽകാരായിരുന്നു പതിവ് . നിബന്ധന അനുസരിച്ച് ആറുമാസമെങ്കിലും ഇതര ജില്ലകളിൽ ജോലി ചെയ്താലേ മടങ്ങിവരവ് സാധ്യമാകൂ. . ജില്ലകളിലും താലൂക്കുകളിലും ഉള്ള സ്ഥലം മാറ്റങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഭരണാനുകൂല  സംഘടനകൾക്ക്  സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഉപാധിയായാണ് പുതിയ ഉത്തരവ് വ്യാഖ്യാനിക്കപ്പെടുന്നത്.
പ്രതിഷേധ സംഗമം  സംസ്ഥാന സെക്രട്ടറി  വി.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി സുനിൽ കാരക്കോട്  സ്വാഗതവും ടീ. ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു. എംപി സോമശേഖരൻ എ. കെ .പ്രവീൺ  N.മോഹൻദാസ്  കെ സുരേഷ് , കെ .മിധിലേഷ്, പി അബ്ബാസ് , സലീഖ . പി. മോങ്ങം, ബിനീഷ്എന്നിവർ സംസാരിച്ചു

Related posts

Leave a Comment