എൻ. ജി. ഒ. അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി താലൂക്ക് ഓഫീസിന് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് സെബാസ്റ്റ്യൻ, ബെൻസി ജേക്കമ്പ്, ജെയിംസ് കുര്യൻ, ഇ ടി രതീഷ് ,ബി ജൂല, സനില, മിനിമോൾ എന്നിവർ പ്രസംഗിച്ചു. ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി കെ. എ. മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഇ. എസ്. ബെന്നി മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ എം. സി. വിൽ‌സൺ അധ്യക്ഷതവഹിച്ചു, ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ ഗഫൂർ , ദിലീപ് കുമാർ, എം. സി. ജോസഫ്, സെൻതിൽകുമാർ, രാമൻ, വിനോദ്, ഗഫൂർ, എന്നിവർ പ്രസംഗിച്ചു

Related posts

Leave a Comment