Kerala
കേരള എൻജിഒ അസോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരെയും സർവീസ് സംഘടനകളെയും വിശ്വാസത്തിലെടുത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് എം എം. ഹസ്സൻ. സർവീസ് സംഘടനകളുടെ പുരോഗമനപരമായ നിലപാടുകൾക്ക് അദ്ദേഹം എന്നും പിന്തുണ നൽകിയിരുന്നു എന്നും യുഡിഎഫ് കൺവീനർ എം.എം .ഹസൻ അഭിപ്രായപ്പെട്ടു തിരുവനന്തപുരം അധ്യാപക ഭവനിൽ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
ജനപക്ഷ നിലപാടുകളായിരുന്നു ഉമ്മൻചാണ്ടിയുടെ ഭരണത്തിൻറെ മുഖമുദ്ര.
ഭരണകൂടം എപ്പോഴും പാവപ്പെട്ടവന് താങ്ങും തണലുമായി നിൽക്കണം എന്ന കാഴ്ചപ്പാട് അദ്ദേഹത്തിൻറെ സവിശേഷതയായിരുന്നു.
സാധാരണക്കാരുടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന് അദ്ദേഹം കരുതി. ഏറ്റവും താഴെത്തട്ടിൽ ഉള്ള സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം മുൻഗണന നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ വികസന ചരിത്രത്തിൽ സവിശേഷമായ ഒരേടായിരുന്നു ഉമ്മൻചാണ്ടി ഭരണം. വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും ഉൾപ്പെടെ വികസനത്തിന് പുതിയ പാത തുറന്ന നേതാവായിരുന്നു അദ്ദേഹം .
സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ താഴെത്തട്ടിൽ എത്തിക്കാൻ സർക്കാർ ജീവനക്കാർ നൽകുന്ന സേവനം എത്രമാത്രം വിലപ്പെട്ടതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സംതൃപ്തമായ ഒരു സിവിൽ സർവീസ് എന്നതായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം. ജീവനക്കാരുടെ അവകാശങ്ങൾ യഥാസമയം നൽകേണ്ടതാണ് എന്ന് അദ്ദേഹം കരുതി.
കേന്ദ്ര ഗവൺമെൻറ് പ്രഖ്യാപിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലെ ജീവനക്കാർക്കും ഡിഎ ലഭ്യമാക്കാൻ അദ്ദേഹം മുൻകൈയെടുത്തു.
ലീവ് സറണ്ടർ ക്യത്യമായി നൽകി.
സർക്കാർ സർവീസിന്റെ ആകർഷകത്വം ആയിരുന്ന ഭവന വായ്പ പദ്ധതിയുടെ പരിധിയുയർത്തുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.
കേരളത്തിൻറെ സർവീസ് ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ച ശമ്പള പരിഷ്കരണങ്ങളാ യിരുന്നു ഉമ്മൻചാണ്ടി നൽകിയത്. വെയിറ്റേജ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തി .ക്ലാസ് ഫോർ ജീവനക്കാർക്ക് പത്ത് ശതമാനം പ്രമോഷൻ അനുവദിച്ചു. അവരുടെ തസ്തിക പുനർനാമകരണം ചെയ്തു. ലീവ് ട്രാവൽ കൺസഷൻ അനുവദിച്ചു. ഡി .സി .ആർ. ജിയുടെ പരിധി ഉയർത്തി. അവഗണിക്കപ്പെട്ടിരുന്ന ഭിന്നശേഷിക്കാരുടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ അദ്ദേഹം യാഥാർത്ഥ്യമാക്കി.
ജനസമ്പർക്ക പരിപാടിയിലൂടെ 12 ലക്ഷം കുടുംബങ്ങൾക്കാണ് അദ്ദേഹം സഹായമെത്തിച്ചത്.
കാരുണ്യ ചികിത്സ പദ്ധതിയിലൂടെ ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് ഉയർന്ന സാമ്പത്തിക സഹായം നൽകുന്നതിനും അദ്ദേഹം നടപടിയെടുത്തു. സിവിൽ സർവീസിന്റെ ശാക്തീകരണത്തിനായി നാല്പതിനായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും കൂടുതൽ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. ആരോഗ്യരംഗത്ത് കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങൾ ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
നിരവധി മെഡിക്കൽ കോളേജുകൾ, താലൂക്കുകൾ, വില്ലേജുകൾ എന്നിവ അനുവദിച്ചു. കേരളം വെറുമൊരു ഉപഭോക്ത സംസ്ഥാനമായാൽ മാത്രം പോരാ കൂടുതൽ വരുമാനവും തൊഴിലവസരവും ഉള്ള ഒരു നാടായി മാറണം എന്ന് അദ്ദേഹം കരുതി. ആ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നു വിഴിഞ്ഞം തുറമുഖം എന്ന സ്വപ്ന പദ്ധതി .
മൂന്ന് പതിറ്റാണ്ടോളം മുടങ്ങിക്കിടന്ന വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് അദ്ദേഹം അക്ഷീണമായ പ്രയത്നമാണ് നടത്തിയത്.
കേരളത്തിൻറെ ഭാവിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള ആ പദ്ധതിക്ക് നേരെ വിമർശകർ അഴിമതി ശരങ്ങൾ ചെയ്തപ്പോഴും അദ്ദേഹം അക്ഷോഭ്യനായിരുന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. ആ പദ്ധതിയുടെ നേട്ടം എന്താണെന്ന് തിരിച്ചറിഞ്ഞവരാണ് അതിന് തകർക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് എന്ന് .
ഇന്ന് ആ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുമ്പോൾ ഉമ്മൻചാണ്ടിയുടെ പേര് വികസനത്തിന്റെ ചക്രവാളത്തിൽ സുവർണ്ണ ലിപികൾ എഴുതിച്ചേർക്കപ്പെടും എന്നത് തീർച്ചയാണ്. കേരളത്തിൻറെ ചരിത്രത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഒരു ഭരണാധികാരി ഉണ്ടാകുക അത്ര എളുപ്പമല്ല. അദ്ദേഹത്തിൻറെ വിയോഗത്തിൽ ദശലക്ഷങ്ങൾ കണ്ണീരൊഴുക്കിക്കൊണ്ട് ആ വിലാപയാത്രയെ അനുഗമിച്ചത് അദ്ദേഹത്തിൻറെ ആ കാരുണ്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് .
രാഷ്ട്രീയം കൊണ്ട് തങ്ങൾക്ക് നേരിടാൻ കഴിയുന്നതിലും കരുത്തനാണ് ഉമ്മൻചാണ്ടി എന്ന് തിരിച്ചറിഞ്ഞ അന്നത്തെ പ്രതിപക്ഷം വ്യാജ ആരോപണങ്ങളുടെ മുൾമുനയിൽ അദ്ദേഹത്തെ കരിതേച്ചു കാണിക്കാൻ ശ്രമിച്ചു.
എങ്കിലും ആയിരം സൗര ശോഭയോടെ അപവാദങ്ങളുടെ കാർമേഘങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് അദ്ദേഹം ജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും.
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം. വിൻസെൻ്റ് എം.എൽ.എ, എ.എം .ജാഫർ ഖാൻ, എം. ജെ. തോമസ് ഹെർബിറ്റ്, എസ്. ഉമാശങ്കർ,
എ .പി. സുനിൽ, രാജേഷ് ഖന്ന, ടി.വി. രാമദാസ് ,ജെ.സുനിൽ ജോസ്, എം .പി ഷനിജ്, ബി . പ്രദീപ് കുമാർ ,സലീലകുമാരി എന്നിവർ സംസാരിച്ചു.
Featured
തട്ടിക്കൊണ്ടു പോകൽ: പിന്നിൽ നഴ്സിംഗ് പ്രവേശന തട്ടിപ്പെന്ന് മൊഴി

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ നിന്ന് ഈ മാസം 27ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദമ്പതികളും മകളും പിടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ കെ.ആർ പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശി പുളിയറൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇന്നലെ ഉച്ച യ്ക്കു രണ്ടു മണിയോടെയാണ് ഇവർ പിടിയിലായത്. വൈകുന്നേരം 5.15ന് ഇവരെ അടുർ കെഎപി ക്യാംപ് മൂന്നിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മകളുടെ നഴ്സിംഗ് പഠനത്തിനു തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പിതാവ് റെജിക്കു നൽകിയ പണത്തെച്ചൊല്ലി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്ന് പദ്മകുമാർ പൊലീസിനോടു പറഞ്ഞു. തട്ടിയെടുക്കലിൽ ഭാര്യക്കോ മകൾക്കോ പങ്കില്ലെന്നും ഇയാൾ മൊഴി നല്കി.
കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക അന്വേഷണ വിഭാഗമായ ഡാൻസാഫ് സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.
ചാത്തന്നൂരിൽ വലിയ സാമ്പത്തിക നിലയിലുള്ള അറിയപ്പെടുന്ന വീട്ടുകാരാണ് പദ്മകുമാറിന്റെ കുടുംബം. പഠിപ്പിൽ മിടുക്കനായിരുന്ന ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ നെറ്റ് വർക്ക് സ്ഥാപനവും ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ കവിതയാണ് ബേക്കറി നോക്കി നടത്തുന്നത്. പദ്മകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. മകൾക്കു വിദേശത്ത് നഴ്സിംഗ് പ്രവേശനത്തിന് റെജിക്ക് അഞ്ച് ലക്ഷം രൂപം നൽകിയിരുന്നത്രേ. എന്നാൽ പറഞ്ഞ സമയത്ത് പ്രവേശനം ലഭിച്ചില്ല. കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. ഇതാവർത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടിയെടുത്ത് വിലപേശിയതെന്നാണ് പദ്മകുമാർ പൊലീസിനോടു വെളിപ്പെടുത്തിയതത്രേ. യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി.
അടൂർ പൊലീസ് ക്യാംപിൽ ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പൊലീസ് പുറത്തു വിട്ട പ്രതികളുടെ രേഖാചിത്രമാണ് കേസിന് വഴിത്തിരിവായത്. ചിത്രം കണ്ട അയിരൂർ സ്വദേശിയായ ഒരാൾ പദ്മകുമാറിനെ കുറിച്ച് സൂചന നൽകി. പാരിപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ നല്കിയ മൊഴിയും പൊലീസിനെ ഏറെ സഹായിച്ചു. ഇതെല്ലാം വച്ച് വ്യാഴാഴ്ച മുതൽ തന്നെ പൊലീസ് പദ്മകുമാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ പദ്മകുമാർ കൊല്ലം നഗരത്തിലെത്തിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു മടങ്ങി. രേഖാ ചിത്രം പുറത്തു വന്നതും അതിനു താനുമായി വളരെ സാദൃശ്യമുള്ളതും പദ്മകുമാറിനെ ആശങ്കയിലാക്കി. തുടർന്നാണ് വൈകുന്നേരം സ്വന്തം ഹ്യൂണ്ടായ് എലൻട്രാ കാറിൽ നാടു വിടാൻ തീരുമാനിച്ചത്. കുട്ടിയെ തട്ടി കൊണ്ടു വന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ പദ്മകുമാറിന്റെ യഥാർഥ ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രങ്ങൾ കാണിച്ചത്. 11 ചിത്രങ്ങൾ കാണിച്ചെങ്കിലും മറ്റൊന്നും കുട്ടി തിരിച്ചറിഞ്ഞില്ല. കഷണ്ടിയുള്ള മാമൻ എന്നാണ് കുട്ടി പദ്മകുമാറിനെ വിശേഷിപ്പിച്ചത്. ഇയാൾ തന്നെയാണോ മുഖ്യ പ്രതിയെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. റെജിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൂടി കണ്ടു പിടിച്ചതിനു ശേഷം പ്രതികളെ
തെളിവെടുപ്പിനായി കൊണ്ടു പോകും.
Featured
അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കുട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം നഗരത്തിലുമെത്തി സ്ഥിഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വിട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.
Kerala
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് പ്രതിയുടെ മൊഴി
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.
കേരള – തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാർ.
സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login