റവന്യൂ ജീവനക്കാർ ഭരണാനുകൂല സംഘടനയുടെ കളിപ്പാവയോ: എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ്

കൊച്ചി: റവന്യൂ വകുപ്പിൽ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളിൽ ഭരണാനുകൂല സംഘടനയുടെ തേർവാഴ്ചയാണെന്ന് കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആരോപിച്ചു. റവന്യു വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എൻ ജി ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേയ്ക്ക് നടത്തിയ പ്രകടനവും, പ്രതിഷേധ ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് ന്യായവും, നീതിയും നിഷേധിച്ചു കൊണ്ട് , കോടതി വിധിയെ പോലും മാനിക്കാതെയുള്ള മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ ഭരണ വിലാസം സംഘടനകൾ അവസാനിപ്പിക്കണമെന്നും, ഓൺലൈൻ സ്ഥലം മാറ്റം നടത്തുവാൻ സർക്കാർ തയ്യാറാകാത്തത് ഭരണാനുകൂല സംഘടനയിലെ സ്ഥലം മാറ്റ സാമ്പത്തിക സമാഹരണ ലോബിയുടെ എതിർപ്പുമൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് ആന്റണി സാലു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ടി വി ജോമോൻ ,സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സിനു പി ലാസർ , എം വി അജിത് കുമാർ , കെ എം ബാബു, ബേസിൽ വർഗീസ്, എം എ എബി, ജെ പ്രശാന്ത്, നോബിൻ ബേബി, അനിൽ വർഗീസ്, എസ് എസ് അജീഷ്, കെ കെ ജോൺ , കെ ആർ വിവേക്, വി എൻ സജീവൻ തുടങ്ങിയവർ സംസാരിച്ചു

Related posts

Leave a Comment