സൈക്കിൾ തള്ളി പ്രതിഷേധവുമായി എൻജിഒ അസോസിയേഷൻ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ, ഡീസൽ, പാചകപാതക വിലവർദ്ധനയിലും അശാസ്ത്രീയമായ ഇന്ധന നികുതി ഘടനയിലും പ്രതിഷേധിച്ച് എൻ ജി ഒ അസ്സോസിയേഷൻ പെരുമ്പാവൂർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ തള്ളി പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ പ്രതിഷേധം അസ്സോസിയേഷൻ സംസഥാന സെക്രട്ടേറിയറ്റംഗം കെ.വി. സാബു ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് പി.കെ.നാരായണൻ നായർ നേതൃത്വം നൽകി. ഭാരവാഹികളായ എൽദോ വർഗീസ്, മനോജ് എസ് വാരിയർ, ജോമി, ജഗദീഷ് എന്നിവർ പങ്കെടുത്തു. പെരിയാർ വാലി ഡിവിഷണൽ ഓഫീസിൽ നിന്ന് ആരംഭിച്ച് ഇരിങ്ങോൾ പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.

Related posts

Leave a Comment