പിണറായിയു‍ടെ എസ്കോര്‍ട്ടിന് നാല് ആഡംബര കാറുകള്‍ കൂടി

തിരുവനന്തപുരം: കടംകയറി മുടിഞ്ഞ കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനു കുട്ടികള്‍ നെട്ടോട്ടമൊടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് കൂടുതല്‍ ബാച്ചുകള്‍ക്ക് അനുമതി നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയ്ക്ക് നാലു പുതിയ ആഡംബര കാറുകള്‍ കൂടി വാങ്ങാന്‍ ആഭ്യന്തര വകുപ്പിന്‍റെ പ്രത്യേക അനുമതി. കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ചികിത്സ പോലും നിഷേധിച്ച സര്‍ക്കാരാണ് ഊരിപ്പിടിച്ച വാളുകള്‍ക്കു നടുവിലൂടെ നടന്നു രാഷ്‌ട്രീയം പഠിച്ച പിണറായി വിജയന്‍റെ സ്വകാര്യ സുരക്ഷയ്ക്ക് ലക്ഷങ്ങള്‍ ചെലഴിക്കുന്നത്. നിലവില്‍ ആംബുലന്‍സ് അടക്കം 28 വാഹനങ്ങളാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് ഓരോ യാത്രയ്ക്കും അകമ്പടി സേവിക്കുന്നത്. ലക്ഷങ്ങളാണ് ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് ചെലവഴിക്കുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഴുവന്‍ മന്ത്രിമാര്‍ക്കും കൂടി ലഭ്യമായതിന്‍റെയൊപ്പമാണ് പിണറായി വിജയനു മാത്രം ലഭ്യമാക്കിയിരിക്കുന്ന മോട്ടോര്‍ കോണ്‍വോയി.

മുഖ്യമന്ത്രിയുചെ വാഹന വ്യൂഹത്തിലെ ചില കാറുകള്‍ക്ക് ശേഷി പോരെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തല്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ പിന്നിട്ട മുഴുവന്‍ വാഹനങ്ങളും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ നിന്നു പിന്‍ലിക്കുന്നതോടെ രണ്ടു വാഹനങ്ങള്‍ക്കു കുറവുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. എന്നാല്‍ രണ്ടിനു പകരം നാല് വാഹനങ്ങള്‍ എന്തിനെന്ന ചോദ്യത്തിന് രണ്ടെണ്ണം റിസര്‍വ് ചെയ്യാനാണെന്നും അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുമെന്നും മന്ത്രാലയത്തില്‍ നിന്നു വ്യക്തമാക്കി.

മൂന്ന് ഇന്നോവ ക്രിസ്റ്റ്, ഒരു ടാറ്റ ഹാരിയര്‍ എന്നിവയാണു വാങ്ങുന്നത്. ഇതിന് 62.43 ലക്ഷം രൂപയുടെ ഭരാണാനുമതി ലഭിച്ചു. രണ്ടു വര്‍ഷം മുന്‍പ് 75 ലക്ഷം രൂപയുടെ ആഡംബര വാഹനങ്ങളാണ് മുഖ്യമന്ത്രിക്കു വേണ്ടി വാങ്ങിയത്. രാജ്യത്ത് ഇത്രയും കൂടുതല്‍ വാഹന വ്യൂഹത്തിന്‍റെ അകമ്പടിയോടെ ഒരു മുഖ്യമന്ത്രിയും സഞ്ചരിക്കുന്നില്ല. പലപ്പോഴും പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ വാഹനങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിക്കുന്നത്. കടക്കെണിയിലായ സംസ്ഥാനത്തിന്‍റെ ഖജനാവ് മുടിച്ച് കോടികള്‍ ചെലവാക്കി ഹെലികോപ്റ്റര്‍ വരെ മുഖ്യമന്ത്രി വാടകയ്ക്കെടുത്തു. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് വിജയന്‍ ഇതുപയോഗിച്ചതെന്ന വൈരുധ്യവുമുണ്ട്.

ഊരിപ്പിടിച്ച വാളുകള്‍ക്കു നടുവിലൂടെ നടന്നാണ് താന്‍ രാഷ്‌ട്രീയം പഠിച്ചതെന്നും തനിക്കാരെയും പേടിയില്ലെന്നും വീമ്പിളക്കിയ വിജയനാണ് അധികാരത്തിന്‍റെ ശീതളച്ഛായയില്‍ ധൂര്‍ത്ത്പുത്രനായി മാറിയത്. കോവിഡ് അനന്തര ചികിത്സയ്ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും പണം ഈടാക്കുകയും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയി മിടുക്കരായ കുട്ടികള്‍ക്കു പോലും ഇഷ്ടവിഷയങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് ജനങ്ങളുടെ നികുതിപ്പണം സ്വന്തം ആഡംബരങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നത്. ഒരു ദിവസത്തെ നിത്യനിദാന ചെലവുകള്‍ക്ക് 97 കോടി രൂപ കടം വാങ്ങുന്ന സര്‍ക്കാരാണ് ഈ ധൂര്‍ത്ത് നടത്തുന്നത് എന്നും മറക്കരുത്.

Related posts

Leave a Comment