News
കോടതി അലഷ്യ പ്രവർത്തിയുമായി നെയ്യാറ്റിൻകര നഗരസഭ

തിരുവനന്തപുരം: സ്വകാര്യ കച്ചവടസ്ഥാപനത്തിനുവേണ്ടി പൊതു കളിസ്ഥലം പൊളിച്ചുമാറ്റനുള്ള ശ്രമവുമായി നഗരസഭ. നെയ്യാറ്റിൻകര നഗരസഭയ്ക്ക് കീഴിലുള്ള അക്ഷയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കച്ചവടസ്ഥാപനത്തിനുവേണ്ടിയാണ് നിരവധി കുട്ടികൾ ഉപയോഗിച്ചിരുന്ന കളിസ്ഥലം പൊളിച്ചു മാറ്റുവാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നത്. സ്കെറ്റിങ് അസോസിയേഷൻ കോടതിയിൽ പോകുകയും കോടതി അത് സ്റ്റേ ചെയ്ത് ഉത്തരവിറക്കുകയും ചെയ്തതാണ്. എന്നാൽ കോടതി അലക്ഷ്യമായ പ്രവർത്തിയാണ് ഇപ്പോൾ സിപിഐഎം നേതൃത്വം നൽകുന്ന നഗരസഭ ചെയ്യുന്നത്. സ്വകാര്യ കെട്ടിടത്തിന്റെ പാർക്കിങ്ങിനു വേണ്ടിയാണ് കളിസ്ഥലം പൊളിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
Kuwait
കെ.കെ.എം.എ. ‘മർഹബ യാ ശഹ്റു റമദാൻ’ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : “വിശുദ്ധ റമദാനിനെ വരവേൽക്കാൻ വൈജ്ഞാനികവും ആത്മീയവൃമായ മുന്നൊരുക്കം അനിവാര്യമാണ്. വിശ്വാസപരവും, ആത്മീയവും, ശാരീരികവും, സാമ്പത്തികവും സാംസ്കാരികവുമായി മുസ്ലിം സമൂഹത്തിനെ സ്ഫുടം ചെയ്തെടുക്കുന്ന സൃഷ്ടാവിൻ്റെ പാഠശാലയാണ് വിശ്വാസികൾക്ക് വിശുദ്ധ റമളാൻ” കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം കുവൈറ്റ് ശർക്കിലെ അവാദി മസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മർഹബ യാ ശഹ്റ് റമദാൻ’ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി അഷ്‌റഫ് ഏകരൂൽ അഭിപ്രായപ്പെട്ടു. ലോക ജനസഖ്യയിലെ ഒരു മുഖ്യഘടകം പൂർണ്ണമായും വ്രതത്തിലേക്കും ജീവ കാരുണ്യ മേഖലയയിലേക്കും ശ്രദ്ധ യൂന്നുന്നതിലൂടെ അതിൻ്റെ വെളിച്ചവും, തെളിച്ചവും ലോക സമാധാനത്തിന് വലിയ സംഭാവനകളാണ് നൽകുന്നത്. സ്വർഗ്ഗ വാതിലുകളിലൂടെ കടന്ന് പോകുവാൻ നൻമ മുറുകെ പിടിച്ച് കൊണ്ട് ഈ അവസരം ഉപയോഗിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
മനുഷ്യർക്ക് ജീവിതത്തിൽ സകല മേഖലയിലും കൃത്യമായ മാർഗ്ഗദർശനം നൽകുന്ന അല്ലാഹു വിൻ്റെ അന്ത്യവേദമായ വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമെന്നതാണ് ഈ മാസത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഖുർആന്റെ അവതരണം കൂടിയാണ് , ഇസ്ലാമിക സംവിധാനവും കാഴ്ചപ്പാടുകളും ലോക ജനതക്ക് ഒരു പാഠ വിഷയമാണെന്ന് സദസിനോട് സംവദിച്ചു കൊണ്ട് കുവൈറ്റിലെ പ്രമുഖ പണ്ഡിതൻ ഉസ്താദ് അവാദി ഇമാം ശൈഖ് ബഹാവുദീൻ അഭിപ്രായപ്പെട്ടു. കെ. കെ. എം. എ. ആക്ടിങ് പ്രസിഡന്റ് കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു, ചെയർമാൻ എ.പി. അബ്ദുൽ സലാം ഉൽഘാടനം നിർവഹിച്ചു. മത കാര്യ വിഭാഗം വർക്കിംഗ് പ്രസിഡന്റ് സംസം അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി.എം.ഇക്ബാൽ, ട്രഷറർ മുനീർ കുനിയ മറ്റു കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി. അബ്ദുൽ കരീം ക്രോഡീകരിച്ചു. വർക്കിംഗ് പ്രസിഡന്റ് ഒ.പി. ശറഫുദ്ധീൻ ഖുർആൻ പാരായണം നടത്തി. അഡ്മിൻ സെക്രട്ടറി സുൽഫിക്കർ.എം.പി സദസിന് നന്ദി പറഞ്ഞു.
News
റിംഫ് ഹെൽത്ത് ക്ലബ് അംഗത്വ കാർഡുകൾ വിതരണം ചെയ്തു .

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് ഉപഹാരം വിതരണം ചെയ്തു. ബത്ഹയിലെ എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡുകളാണ് ഉപഹാരമായി സമ്മാനിച്ചത്.
സലീം പളളിയില്‍, എം സഈദ്, കെടി ഷറഫുദ്ദീന്‍, ആബിദ് എന്നിവരാണ് അംഗത്വ കാര്‍ഡിന് അര്‍ഹരായത്. എക്ട്രീം മാനേജിംഗ് ഡയറക്ടര്‍ ഇ കെ റഹീം കാര്‍ഡ് വിതരണം ചെയ്തു. റിംഫ് ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബില്‍ എയ്‌റോബിക്‌സ് എക്‌സര്‍സൈസ് ചെയ്യുന്നതിന് സൗജന്യ അവസരം ഒരുക്കുമെന്ന് ഇ കെ റഹീം പറഞ്ഞു. ഫിറ്റ്‌നസ്സ് ട്രെയ്‌നറുടെ സേവനവും ലഭ്യമാക്കും.
‘ആരോഗ്യം: മനസ്സ്, ശരീരം, സമൂഹം’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ മാസമാണ് ബോപവത്ക്കരണ പരിപാടി നടന്നത്. നിശ്ചിത സമയത്തിന് മുമ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഡിറ്റോറിയത്തില്‍ ഹാജരായവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിളെ കണ്ടെത്തിയത്.
ഫിറ്റ്‌നസ്സ് ട്രെയ്‌നര്‍ ഷബീര്‍, മീഡിയാ ഫോറം ഭാരവാഹികളായ ഷംനാദ് രുനാഗപ്പളളി, നജിം കൊച്ചുകലുങ്ക്, നാദിര്‍ഷാ റഹ്മാന്‍, ജലീല്‍ ആലപ്പുഴ, ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് താഴത്തേതില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
News
പന്ത്രണ്ടാം ഘട്ട സൗദി തല പുസ്‌തക പ്രകാശനം നടന്നു.

റിയാദ്: മുഹമ്മദ് അമാനി മൗലവി രചിച്ച ക്വുർആൻ വിവരണവും സ്വഹീഹുൽ ബുഖാരി ഹദീസ് പരിഭാഷയും ആസ്‌പദമാക്കി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സൗദിയിലെ ഇസ്‌ലാഹി സെന്ററുകൾ സംഘടിപ്പിക്കുന്ന ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്‌സ് (ക്വു.എച്ച്.എൽ.സി) 11 വർഷങ്ങൾ പിന്നിടുകയാണ്. 2013 മുതൽ തുടങ്ങിയ പദ്ധതിയിൽ സൗദിഅറേബ്യയിൽ നിന്നും കേരളത്തിൽ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കൾ ഭാഗമാണ് .
പന്ത്രണ്ടാം ഘട്ട പുസ്‌തകത്തിൻറെ സൗദി തല പ്രകാശനം ഇസ്‌ലാഹി പണ്ഡിതൻ ഹുസൈൻ സലഫി നിർവ്വഹിച്ചു. അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, റഫീഖ് സലഫി, ദേശീയ ഇസ്‌ലാഹി കോഡിനേഷൻ പ്രസിഡണ്ട് മുഹമ്മദ് കുട്ടി പുളിക്കൽ, വൈസ് പ്രസിഡണ്ട് അർഷദ് ബിൻ ഹംസ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി നൗഷാദ് കാസിം തുടങ്ങിയവർ സംബന്ധിച്ചു.
വിശുദ്ധ ക്വുർആനിൽ നിന്നും ശുഅറാഉ, നംല്, ക്വസ്വസ് എന്നീ അധ്യായങ്ങളും ഹദീസ് ഭാഗമായി കച്ചവടം എന്ന അധ്യായവുമാണ് ഈ ഘട്ടത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ സൗദിയിലെ അൻപതിലധികം കേന്ദ്രങ്ങളിൽ പഠന ക്ളാസുകൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ക്വു.എച്ച്.എൽ.സി പഠിതാക്കളാവാം. ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയുമാണ് പഠന പദ്ധതികൾ ക്രമീകരിച്ചിട്ടുള്ളത്. വിശുദ്ധ ക്വുർആനും തിരുവചനകളും പഠിക്കാൻ ലളിതമായ ഈ പദ്ധതി മലയാളി സമൂഹം പ്രയോജനപ്പെടുത്തണമെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login