Connect with us
48 birthday
top banner (1)

Featured

മഴ തുടരുന്നു, നെയ്യാർ ഡാമിന്റെ ഷട്ടർ 400 സെന്റീമീറ്റർ ഉയർത്തി, വാമനപുരം നദിയിൽ ഒരാളെ കാണാതായി

Avatar

Published

on

തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 400c )ഉയർത്തി. ഇന്നു വൈകുന്നേരം നാലു വരെ 280cm ഉയർത്തിയിരുന്നു. വൈകുന്നേരം അഞ്ചിന് 120 സെന്റീമീറ്റർ കൂടി ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തി. കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയിൽ കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്.

തുടർച്ചയായ ശക്തമായ മഴ കുറയുന്നു. എങ്കിലും ഇടവേളകളിൽ ചുരുക്കമിടങ്ങളിൽ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ തെക്കൻ കേരളത്തിലൽ കൂടുതൽ മഴ കിട്ടിയേക്കും. ഇന്നലെ സാധാരണയേക്കാൾ 307 ശതമാനം മഴയാണ് അധികം കിട്ടിയത്.17.9 മി.മീ മഴ കിട്ടേണ്ടത് ഇന്നലെ പെയ്തത് 72.8 മി.മീ മഴ. ഇന്നലെ ഉച്ചയോടെ വാമനപുരം നദിയിൽ കാണാതായ കൊപ്പം സ്വദേശി സോമനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സും സ്കൂബ സംഘവും തെരച്ചിൽ തുടരുകയാണ്. നദിയിലെ ശക്തമായ നീരൊഴുക്ക് തെരച്ചിലിന് തടസ്സമാകുന്നുണ്ട്.

Advertisement
inner ad

രാത്രി വരെ നീണ്ട കനത്ത മഴയിൽ ഉള്ളൂരിലെയും തേക്കുമൂട് ബണ്ട് ഭാഗത്തെയും വീടുകളിൽ വെള്ളം കയറി. മഴ കുറഞ്ഞെങ്കിലും ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. ചേർത്തലയിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ തുടങ്ങി. കുട്ടനാട്ടിൽ ചന്പക്കുളം, മങ്കൊന്പ് എന്നിവിടങ്ങളിലാണ് വെളളക്കെട്ടുള്ളത്. കിഴക്കൻ വെള്ളത്തിൻറെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി. തകഴിയിലും രാമങ്കരിയിലും രണ്ട് പാടശേഖരങ്ങളിൽ മട വീഴ്ചയുണ്ടായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നെയ്യാർ, കല്ലാർകുട്ടി, കുണ്ടള, പാംബ്ല ഡാമുകളിലെ ജലനിരപ്പും ഉയർന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 3 ജില്ലകളിൽ റെഡ് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല

Advertisement
inner ad

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു

Published

on

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
inner ad
Continue Reading

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured