Sports
ഐപിഎൽ തുടങ്ങുന്നതിന് മുൻപ് ഡൽഹിക്ക് അടുത്ത തിരിച്ചടി
ദില്ലി: ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പിന്‍മാറിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിഡിയുടെ സേവനവും ഇത്തവമണ നഷ്ടമാവും. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കണങ്കാലിന് പരിക്കേറ്റ ലുങ്കി എങ്കിഡി പരിക്ക് ഭേദമാവാത്തതിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ഇന്ത്യക്കെതിരായ പരമ്ബരയില്‍ പരിക്കേറ്റ എങ്കിഡി ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ കളിച്ചതോടെയാണ് പരിക്ക് വഷളായത്.
14 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള എങ്കിഡി ഇതുവരെ 25 വിക്കറ്റുകളാണ് വീഴ്ത്തിയത്. എങ്കിഡിക്ക് പകരം ഓസ്ട്രേലിയയുടെ യുവ ഓള്‍ റൗണ്ടര്‍ 21കാരന്‍ ജേക് ഫ്രേസര്‍ മക്‌ഗുര്‍കിനെ ഡല്‍ഹി ടീമിലെടുത്തിട്ടുണ്ട്.
Featured
അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍
ദുബായ്: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ചേതൻ ശർമ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, കിരണ്‍ ചോർമലെ ആയുഷ് മാത്രെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആയുഷ് മാത്രെയും (28 പന്തില്‍ 34) രാജസ്ഥാൻ റോയല്‍സ് ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയും (36 പന്തില്‍ 67) ചേർന്ന് വെടിക്കെട്ട് തുടക്കം നല്‍കി. ടീം സ്കോർ 91 റണ്‍സിലെത്തിയപ്പോഴാണ് മുംബൈ സീനിയർ ടീമിന്‍റെ ഓപ്പണറായ മാത്രെ പുറത്താകുന്നത്. ആക്രമണം തുടർന്ന പതിമൂന്നുകാരൻ സൂര്യവംശി ടൂർണമെന്‍റില്‍ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയും കണ്ടെത്തി. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.വെറും 21.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം നേടി. ആന്ദ്രെ സിദ്ധാർഥ് 22 റണ്‍സെടുത്ത് പുറത്തായപ്പോള്‍, ക്യാപ്റ്റൻ മുഹമ്മദ് അമാൻ 25 റണ്‍സും കെ.പി. കാർത്തികേയ 11 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
Sports
ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് ലഭിച്ചത് 2.11 കോടി
ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ക്യാപ്പ് ലേലത്തിൽ പോയത് 250000 ഡോളറിന്. ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന ഒരേയൊരു “ബാഗി ഗ്രീൻ” എന്ന് വിശ്വസിക്കപ്പെടുന്ന തൊപ്പിയാണ് ഇന്ത്യൻ രൂപ രണ്ട് കോടി 11 ലക്ഷത്തിന് ലേലത്തിൽ പോയത്.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു ഓസ്‌ട്രേലിയയിലേത് (1947-48). ഈ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും ബ്രാഡ്മാനായിരുന്നു. പരമ്പരയിലെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും ഉൾപ്പെടെ 715 റൺസാണ് അദ്ദേഹം കരസ്ഥമാക്കിയത്ത്. ബോൺഹാംസ് ഓക്ഷൻ ഹൗസാണ് 80 കൊല്ലത്തിലേറെ പഴക്കമുള്ള ഈ ‘ബാഗി ഗ്രീൻ’ തൊപ്പി ലേലത്തിൽ വച്ചത്. വെറും പത്ത് മിനിറ്റ് നീണ്ടുനിന്ന ലേലത്തിലാണ് ഇന്ത്യൻ ടൂർ മാനേജരായ പങ്കജ് പീറ്റർ കുമാർ ഗുപ്തയ്‌ക്ക് ബ്രാഡ്മാൻ സമ്മാനമായി നൽകിയ തൊപ്പി ലേലത്തിൽ കോടികൾ സ്വന്തമാക്കിയത്.
52 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 അർദ്ധസെഞ്ച്വറികളും 29 സെഞ്ച്വറികളും ഉൾപ്പെടെ 6996 റൺസ് നേടിയ ബ്രാഡ്മാൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്നു. 1948 ൽ നടന്ന ആഷസ് പരമ്പരയ്‌ക്ക് ശേഷമാണ് താരം വിരമിച്ചത്. ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ബ്രാഡ്മാൻ 2001 ൽ വിടപറഞ്ഞു.
Sports
പി വി സിന്ധു വിവാഹിതയാകുന്നു
രാജസ്ഥാനിലെ ഉദയ്‌പൂരിൽ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധുവിനു വിവാഹം. പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരൻ. ഡിസംബര്‍ 20 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾക്കു ശേഷം ജനുവരിയോടെയാകും തരാം കോർട്ടിലേക് മടങ്ങിയെത്തുക. ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവായ സിന്ധു ഞായറഴ്ച ആണ് സയിദ് മോദി ഓപ്പൺ കീരീടം കരസ്ഥമാക്കിയത്. 2025 ജനുവരിയിൽ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ തിരിച്ചെത്താന്‍ സാധിക്കുന്ന തരത്തിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നതെന്ന് കുടുബാംഗങ്ങൾ വ്യക്തമാക്കി.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News11 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login