ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ ; കർശന പരിശോധനയുമായി പോലീസ്

ആലുവ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളിൽ കർശന പരിശോധനയുമായി റൂറൽ ജില്ലാ പൊലീസ്.കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു. ഈ ദിവസങ്ങളിൽ വാഹന പരിശോധന കർശനമാക്കും.

മദ്യം മയക്കുമരുന്ന് ചെക്കിംഗിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. എക്സൈസുമായി ചേർന്നാണ് ഇത്തരം പരിശോധനകൾ നടത്തുക. മുൻകാലങ്ങളിൽ അനധികൃത മദ്യനിർമ്മാണവും വിൽപ്പനയും നടത്തി പിടിയിലായവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വീണ്ടും ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ കാപ്പ ചുമത്തുന്നതുൾപ്പടെ നിയമനടപടി സ്വീകരിക്കും. വ്യാജ വാറ്റ് തടയുന്നതിന് മലയോര മേഖലകളിലും മറ്റും പരിശോധന തുടരുകയാണ്.

നേരത്തെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും പൊലീസ് നിരീക്ഷണത്തിലാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ കരോളുകൾ നടത്താവു. പ്രദേശങ്ങളിൽ മഫ്ടി പൊലീസിന്റെ സാന്നിധ്യം ഉണ്ടാകും. കൂടുതൽ പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ അഞ്ച് സബ്‌സിവിഷനുകളിലെ മുപ്പത്തിനാല് പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതായും എസ്‌പി കെ. കാർത്തിക്ക് പറഞ്ഞു.

Related posts

Leave a Comment