പത്ര രജിസ്ട്രേഷൻ: പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട്​ :പത്ര, മാധ്യമ സ്ഥാപനങ്ങളുടെ രജിസ്​ട്രേഷനുമായി ബ​ന്ധപ്പെട്ട 1857 ലെ നിയമം റദ്ദാക്കി പകരം പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ്​ ടാക്കൂർ കേസരി ഭവനില്‍ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്ത്​സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ നിയമത്തിൽ രജിസ്​ട്രേ​ഷൻ നേടാൻ വിവിധ
കടമ്പകൾ കടക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ രജിസ്​ട്രേഷൻ ലഭ്യമാക്കാനാണ്​ ആലോചിക്കുന്നത്​.
നിലവിലെ നിയമ പ്രകാരം രാജ്യത്ത്​ ഒന്നേകാൽ ലക്ഷത്തിലധികം സ്ഥാപനങ്ങളാണ്​ രജിസ്റ്റർ ​
ചെയ്തിരിക്കുന്നത്​. എന്നാൽ ഇവയിൽ 95 ശതമാനവും വാർഷിക റിപ്പോർട്ട്​ ഉൾപ്പെടെ സമർപ്പിക്കുന്നില്ല.
ഇത്​ ലൈസൻസ്​ റദ്ദാവാനിടയാക്കും. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ്​ അയക്കുകയുൾപ്പെടെ
ചെയ്യുന്നു​ണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

Leave a Comment