നിർധനരായ രോ​ഗികൾക്ക് കൈത്താങ്ങായി ന്യൂസ് പേപ്പർ ചലഞ്ച്

തിരുവല്ല :കുറ്റൂർ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്‌ രാജീവ്‌ഗാന്ധി
വെൺപാല യൂണിറ്റിന്റെ നേതൃത്വത്തിൽ
എല്ലാ മാസവും നടത്തുന്ന ന്യൂസ്‌ പേപ്പർ ചലഞ്ചിലൂടെ നാട്ടിലെ
നിർദ്ധനരായ രോഗികൾക്ക്‌ ചികിത്സ സഹായം നൽകുന്ന കൈത്താങ്ങ് പദ്ധതി ആരംഭിച്ചു.യൂത്ത് കെയർ വോളന്റിയേഴ്‌സ് എല്ലാ മാസവും വീടുകളിൽ എത്തി പേപ്പർ ശേഖരിക്കുന്നതാണ്..
യൂണിറ്റ് പ്രസിഡന്റ്‌ ആൽബിൻ സജി, അഭിലാഷ് വെട്ടിക്കാടൻ, വിനീത് വെൺപാല, അഖിൽ സി എ, മോൻസി വെൺപാല, അബി സജി എന്നിവർ നേതൃത്വം നൽകും..

Related posts

Leave a Comment