ജഗദീപ് ധൻകർ രാജ്ഘട്ടിൽ, സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 12.30ന്

ന്യൂഡൽഹി: ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്‌ട്രപതിയായി ജഗദീപ് ധൻകർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപരാഷ്‌ട്രപതിയായിരുന്ന എം. വെങ്കയ്യ നായിഡു ഇന്നലെ കാലാവധി പൂർത്തിയാക്കി അധികാരമൊഴിഞ്ഞിരുന്നു. ഇന്നുച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ, സ്പീക്കർ ഓം ബിർള, യുപിഎ ചെയർപേഴ്സൺ സോണിയ ​ഗാന്ധി തുടങ്ങിയവർ സന്നിഹിതരാവും. രാജസ്ഥാനിൽ നിന്നുള്ള നിയമപണ്ഡിതനാണ് 71കാരനായ ധൻകർ. ഇതോടെ ലോക്സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്മാർ രാജസ്ഥാനികളാവും. . ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജസ്ഥാനിയാണ്. പാർലമെന്റിന്റെ ഉപരിമണ്ഡലമായ രാജ്യസഭയെ നിയന്ത്രിക്കുന്നത് ഉപരാഷ്‌ട്രപതിയാണ്.
ധൻകർ ഇന്നു പുലർച്ചെ രാജ്ഘട്ടിലെത്തി രാഷ്‌ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു. മഹാത്മാവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

Related posts

Leave a Comment