കെടി ജലീലിന്റെ സമനില തെറ്റി ; രൂക്ഷമായി വിമര്‍ശിച്ച്‌ കെ മുരളീധരന്‍ എംപി

തിരുവനന്തപുരം: മുന്‍ മന്ത്രി കെടി ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ മുരളീധരന്‍ എംപി. കെടി ജലീലിന്റെ സമനില തെറ്റി. ജലീലിന്റെ വായില്‍ നിന്നും വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പനമായി കണ്ടാല്‍ മതി. ചേരാത്ത കുപ്പായമാണ് ഇപ്പോള്‍ ജലീല്‍ ധരിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാവിയെ ബാധിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെടി ജലീല്‍ നടത്തിയ പ്രതികരണത്തിനെതിരെയാണ് മുരളീധരന്റെ പ്രസ്താവന. പുരാവസ്തു തട്ടിപ്പില്‍ ജുഡിഷ്യല്‍ അന്വേഷണമോ, സിബിഐ അന്വേഷണമോ വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment