ഉത്തർപ്രദേശിലെ പോലീസ് അതിക്രമം ; സംസ്ഥാനത്തൊട്ടാകെ പന്തംകൊളുത്തി പ്രതിഷേധത്തിന് കെപിസിസി ആഹ്വാനം

തിരുവനന്തപുരം : ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിലും സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പ്രകടനം. ഡിസിസികളുടെ നേതൃത്വത്തില്‍ ഓക്ടോബര്‍ 4ന് വൈകുന്നേരം മണ്ഡലംതലത്തില്‍ പന്തംകൊളുത്തി പ്രതിഷേധിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു.

Related posts

Leave a Comment