ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണം; ഷാഹിദാ കമാലിന് ലോകായുക്ത നിര്‍ദേശം

തിരുവനന്തപുരം: വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത. ഒരു മാസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. ഷാഹിദ കമാലിന്‍റെ ഡോക്ടറേറ്റും ബിരുദവും വ്യാജമാണെന്നാണ് ആരോപണം. ബിരുദം പോലുമില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതിയിലുണ്ട്. ഇക്കാര്യത്തില്‍ അഖില നേരത്തേ പൊലീസിനെ സമീപിച്ചിരുന്നു. നടപടി ഉണ്ടാകത്തതിനെ തുടര്‍ന്നാണ് ലോകായുക്തയെ സമീപിച്ചിരിക്കുന്നത്.

രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ലോകായുക്ത കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. പരാതി അടുത്ത മാസം 25ന് വീണ്ടും പരിഗണിക്കും.

Related posts

Leave a Comment