തോരാത്ത മഴയത്തെ പതറാത്ത സമരവീര്യം ; യൂത്ത് കോൺഗ്രസ് പദയാത്രയിൽ ആവേശമായി പ്രവീണും കുടുംബവും ; നീലപതാകയുമേന്തി നാലുവയസുകാരൻ വരദ്

പത്തനംതിട്ട : യൂത്ത് കോൺഗ്രസ് പദയാത്രയിൽ നാലു വയസ്സുള്ള മകനെയും കൈപിടിച്ച് തോരാത്ത മഴയത്ത് പതറാത്ത വീര്യവുമായി ദമ്പതികൾ നടന്നുനീങ്ങിയതിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.തണ്ണിത്തോട് മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിലാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവും കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാനുമായ പ്രവീൺ പ്ലാവിളയിൽ കുടുംബ സമേധം പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസിന്റെ പദയാത്രയിൽ നാല് വയസ്സുകാരനായ മകൻ വരദ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കേരള വിദ്യാർത്ഥി യൂണിയന്റെ നീലപതാകയും വീശി ആവേശത്തോടെ പദയാത്രയുടെ ആദ്യാവസാനം പങ്കെടുത്തപ്പോൾ കണ്ടു നിന്നവർക്കും ആവേശവും കൗതുകവും പകർന്നു.സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് നടത്തുന്ന വർഗീയതയ്ക്കെതിരെ ഉള്ള ക്യാമ്പയിന്റെ ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കപ്പെട്ടത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ ഒട്ടേറെ നേതാക്കളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.

Related posts

Leave a Comment