ഗാന്ധിസ്മരണയിൽ രാജ്യം ; ഇന്ന് ഗാന്ധിജയന്തി

അമൃത എ കെ

രാജ്യം ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായും ആചരിക്കുന്നു.ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്. നമ്മെ വിട്ടുപിരിഞ്ഞിട്ട് കാലങ്ങളേറെ ആകുന്നുണ്ടെങ്കിലും ഭാരതത്തിന്റെ ഓരോ ശ്വാസത്തിലും ഇന്നും ബാപ്പുജി ജീവിക്കുന്നു.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ തന്‍റെ പതിമൂന്നാം വയസ്സില്‍ അദ്ദേഹം കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.1887 ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി.1891 ബാരിസ്റ്റർ പരീക്ഷ പാസായി തിരിച്ചു വന്ന് ഗാന്ധിജി ഡൽഹിയിലും മുംബൈയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു

1906ല്‍ ഗാന്ധിജി തന്റെ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.1920 ഇൽ കുപ്രയും തലപ്പാവും ഉപേക്ഷിച്ചു അർദ്ധനഗ്നനായ ഫക്കീർ ആയി.1922 നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആറ് വർഷം കഠിന തടവിന് വിധിച്ചു.
1930നു ഗുജറാത്തിൽ ദണ്ഡി കടപ്പുറത്ത് എഴുപത്തിരണ്ട് അനുയായികളുമായി ഉപ്പുകുറുക്കി നിയമം ലംഘിച്ചു.
1948 ജനുവരി 30 ന് വൈകുന്നേരം ബിർളഹൗസിൽ പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കുകയും മതഭ്രാന്ത് നാഥുറാം വിനായക ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജീ ഇവലോകവാസം വെടിഞ്ഞു. ഹേ റാം എന്ന് മന്ത്രിച്ച് ആണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

രാജ്യത്ത് മതത്തിന്റെയും വർഗീയതയുടെയും പേരിൽ ഫാസിസ്റ്റ് ശക്തികൾ അരങ്ങുവാഴുമ്പോൾ മഹാത്മാഗാന്ധിയും അദ്ദേഹം ഉയർത്തിക്കാട്ടിയ ആദർശ രാഷ്ട്രീയത്തിനും എന്നും കൃത്യമായൊരു ഇടമുണ്ട്.മരിച്ചാലും മറക്കാത്ത മഹാത്മാവിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

Related posts

Leave a Comment