Connect with us
48 birthday
top banner (1)

Election updates

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ

Avatar

Published

on

കൊച്ചി: ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ചാണ് അദ്ദേഹം ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

Advertisement
inner ad

വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയില്‍ ക്യാമ്പ് ചെയ്യുകയാണ്. രഹസ്യാന്വേഷണ വിഭാഗമാണ് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കന്‍ കേരളത്തിലെ സ്ഥിതി വിലയിരുത്തി.

Advertisement
inner ad

Election updates

പരാജയം ഉറപ്പായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി വീട്ടിലേയ്ക്ക് മടങ്ങി

Published

on

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം.

പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പകുതിയാകും മുമ്പാണ് സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷത്തോടടുക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്ന

Advertisement
inner ad
Continue Reading

Election updates

എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക ഗാന്ധി തേരോട്ടം തുടരുന്നു;ലീഡ് മൂന്നു ലക്ഷം കടന്നു

Published

on


വയനാട്: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നു ലക്ഷം വോട്ടുകള്‍ക്കു മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക കുതിക്കുകയാണ്.

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം സഹോദരി അനായാസം മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 3,64,111 വോട്ടുകള്‍ക്കാണ് രാഹുല്‍ അന്ന് ജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

Advertisement
inner ad
Continue Reading

Election updates

പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നു ലക്ഷത്തോടടുക്കുന്നു

Published

on


വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടരലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 286356 വോട്ടിന്റെ ലീഡാണ് പ്രിയങ്കയ്ക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പ്രിയങ്കയുടെ ലീഡ് രണ്ടരലക്ഷം കടന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.
ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപാണ് മുന്നില്‍. പാലക്കാട് ലീഡുകള്‍ മാറി മറിഞ്ഞെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് ലീഡ് ചെയ്യുന്നത്. പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

Continue Reading

Featured