ലണ്ടൻ – കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം ; സഹായത്തിനെത്തിയത് മൂന്ന് മലയാളി നഴ്സുമാർ

ജാക്സൺ. പി. ബാബു

പത്തനംതിട്ട: ലണ്ടൻ – കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ ലണ്ടനിലെ ഹീറ്റ് ത്രൂവിൽ നിന്നും കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് യാത്രക്കാരിൽ ഒരാളായ യുവതിക്ക് പ്രസവ വേദനയുണ്ടാവുകയും സഹായത്തിനായി എഴുനേൽക്കുകയും ചെയ്തത് , ഉടനെ കൊച്ചിയിലേക്കുള്ള മലയാളി നഴ്സുമാരായ സ്‌റ്റെഫി മറിയം രാജു , ലീല, പ്രതിഭ എന്നിവരും , ഡോക്ടർമാരായ ഇർഷാദ്, റിച്ചു എന്നിവരും ഓടിയെത്തി യുവതിയെ കാബിൻ ക്രൂവിന്റെ റസ്‌റ്റിംഗ് സ്ഥലത്തേക്ക് മാറ്റി. തുടർന്ന് കാബിനിലുണ്ടായിരുന്ന കോട്ടണും , പാസഞ്ചേഴ്സിന്റെ പക്കൽ നിന്നും വാങ്ങിയ ടർക്കിയും , കത്രികയും ഉപയോഗിച്ചാണ് കുഞ്ഞിന്നെ പുറത്തെടുത്തത്. അടിയന്തിരമായി  അമ്മയ്ക്കും കുഞ്ഞിനും വെദ്യസഹായം വേണമെന്ന മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരം കരിങ്കടലിനു മുകളിലായിരുന്ന വിമാനം ഒന്നരമണിക്കൂർ തിരികെ പറന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇറക്കി.

നഴ്സായ സ്‌റ്റെഫി മറിയം രാജുവിന്റെ കയ്യിൽ കുഞ്ഞ്, മലയാളി നഴ്സുമാർ

കൊല്ലം കുണ്ടറ സ്വദേശിനിയായ സിമി മറിയം ഫിലിപ്പും കുഞ്ഞും ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ സുഖമായിരിക്കുന്നു. ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന വിമാനത്തിൽ കുഞ്ഞിന്റെ പൂർണ്ണ പരിചരണം ഏറ്റെടുത്തത് നഴ്സായ പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി സ്വദേശി സ്‌റ്റെഫി മറിയം രാജുവാണ്. തിരികെ ഒന്നര മണിക്കൂറും കുഞ്ഞ് സ്‌റ്റെഫിയുടെ കൈകളിലായിരുന്നു. ക്രിട്ടിക്കൽ പ്രഗ്നൻസി ആയതിനാൽ മെഡിക്കൽ ടീമിന്റെ സമയോജിതമായ ഇടപെടലാണ് സുഖപ്രസവത്തിൽ എത്തിച്ചത്.

Related posts

Leave a Comment