കത്തി നിൽക്കുന്ന പല സംഭവങ്ങളും കേരളത്തിൽ നടക്കുമ്പോൾ മുഖ്യമന്ത്രി സിനിമ കണ്ടിരിക്കും ; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തര പ്രശ്നങ്ങളുൾപ്പടെ ജനങ്ങൾ ദുരിതമവിക്കുമ്പോൾ മുഖ്യമന്ത്രി സിനിമ കണ്ട് രസിക്കുന്നു. പറഞ്ഞത് മറ്റാരുമല്ല സ്വന്തം മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് കഴിഞ്ഞദിവസം അടക്കം കൊലപാതകങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം ചർച്ചചെയ്യപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ നല്ലൊരു സിനിമാ ആസ്വാദകനാണെന്നും എല്ലാ സിനിമകളും അദ്ദേഹം കാണാറുണ്ടെന്നും മരുമകനും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്. കാണുന്ന സിനിമകളെക്കുറിച്ച്‌ മുഖ്യമന്ത്രിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും കത്തി നിൽക്കുന്ന പല സംഭവങ്ങളും കേരളത്തിൽ നടക്കുമ്പോൾ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകുമെന്നും മുഹമ്മദ് റിയാസ് ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോവിഡ്, മുല്ലപ്പെരിയാർ, കൊലപാതകങ്ങൾ, അക്രമസംഭവങ്ങൾ, വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുളള ജനങ്ങളുടെ സമരങ്ങൾ ഇതെല്ലാം പാടെ അവ​ഗണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് എങ്ങനെ സിനിമ ആസ്വദിക്കാനാകുന്നു, കഷ്ടം തന്നെ എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.

Related posts

Leave a Comment