ജിഎസ്‌ടി വന്നാലും പെട്രോളിയം വില കുറയ്ക്കില്ല : ബാലഗോപാല്‍

കൊല്ലം: പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാലും കേരളത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധനവില ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു മാത്രം അവയുടെ വില കുറയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നിലവില്‍ കേന്ദ്ര സംസ്ഥാന നികുതികളും സെസും ഉള്‍പ്പെടുത്തിയാണ് പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കു മുകളില്‍ വില വരുന്നത്. എന്നാല്‍ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പരമാവധി 28 ശതമാനം നികുതി മാത്രമേ പെട്രോളിന് ഈടാക്കാനാവൂ. അങ്ങനെ വന്നാല്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 58 രൂപ നല്‍കിയാല്‍ മതിയാകും.

എന്നാല്‍ സംസ്ഥാനത്തു വില്‍ക്കുന്ന ഏത് വസ്തുവിനും ഉയര്‍ന്ന നികുതി ഈടാക്കാനും ഉളവ് അനുവദിക്കാനും സെസ് പോലുള്ള അധിക നികുതി ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാരിനു കഴിയും. മദ്യം, ലോട്ടറി തുടങ്ങിയ സാധനങ്ങള്‍ക്ക് ഇതു ബാധകമാണ്. ഈ നിയമം ഇന്ധനങ്ങള്‍ക്കും ഏര്‍പ്പെടുത്തി, ഉയര്‍ന്ന വില ഈടാക്കുമെന്നാണ് മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയുടെ ചുരുക്കം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നികുതി നിരക്കുകളുള്ളതിനാല്‍ പല വിലകളാണ് ഈടാക്കുന്നത്. ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തിയാലും കേരളത്തില്‍ അധിക നികുതി ഉണ്ടാകുമെന്നു ചുരുക്കം.

അയ്യായിരം കോടിയോളം രൂപയാണു സംസ്ഥാനത്തു പെട്രോളിയും ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം. ഇത്രയും രൂപ കേന്ദ്ര സരര്‍ക്കാരിനും ലഭിക്കുന്നുണ്ട്. അതുകൊണ്ട് രണ്ടു സര്‍ക്കാരുകളും ഈ വരുമാനം ഉപേക്ഷിക്കാന്‍ തയാറല്ല. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളെക്കാള്‍ കൂടുതല്‍ വരുമാനം മറ്റു ചില സ്രോതസുകളില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആ വഴിക്കു നീങ്ങുന്നതുമില്ല.

ഇന്ത്യയിലേക്കും ഉയര്‍ന്ന സ്വര്‍ണ വ്യാപാരം നടക്കുന്ന സംസ്ഥാനം കേരളമാണ്. എന്നാല്‍, ഇതില്‍ നിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന നികുതി വരുമാനം കഷ്ടിച്ച് ഇരുനൂറ് കോടി രൂപ മാത്രവും. ഇരുപതിനായിരം കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഈ രംഗത്തു നടക്കുന്നത്. വ്യാപകമായ സ്വര്‍ണക്കള്ളക്കത്താണ് നികുതിവെട്ടിപ്പിന്‍റെ അടിസ്ഥാനം. സ്വര്‍ണക്കടത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന കേരളത്തിലെ സ്വര്‍ണ വ്യാപാരത്തിന്‍റെ മുഴുവന്‍ കണ്ണികളും സിപിഎമ്മിലേക്കാണു നീളുന്നത്. കൊടി സു‌നി മുതല്‍ അര്‍ജുന്‍ തിലങ്കി വരെയുളള പ്രതികള്‍ ഈ ശൃംഖലയുടെ കണ്ണികളാണ്. അവരെ തൊടാന്‍ ഇഡി അടക്കമുള്ള ഒരു ഏജന്‍സിയും തയാറല്ല എന്നതിന്‍റെ തെളിവാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട സ്വര്‍ണ കള്ളക്കടത്തു പോലും തഞ്ഞുമാഞ്ഞു പോകുന്നത്.

സ്വര്‍ണത്തിന്‍റെ കള്ളക്കടത്ത് ഇല്ലാതാക്കി, വ്യാപാരം സുതാര്യമാക്കിയാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനത്തിന്‍റെ പതിന്മടങ്ങ് വരുമാനം സര്‍ക്കാര്‍ ഖജനാവിനുണ്ടാവുമെന്ന് സ്വര്‍ണ വ്യാരികള്‍ പറയുന്നു. എന്നാല്‍ സിപിഎമ്മിന്‍റെ പ്രധാന വരുമാനമാര്‍ഗമായ സ്വര്‍ണക്കള്ളക്കടത്തില്‍ കൈ വയ്ക്കാന്‍ സംസ്ഥാന ധനമന്ത്രി തയാറല്ല. പകരം, ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോളിയം ഉത്പന്ന വില ഏതു വിധേനയും ഉയര്‍ത്താനാണ് അദ്ദേഹത്തിന്‍റെ നീക്കം. ഇന്ധന വില ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്തുകയും 28 ശതമാനമെന്ന അടിസ്ഥാന നികുതിയില്‍ പിടിച്ചിടുകയും ചെയ്താല്‍, സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ 40 മുതല്‍ 60 ശതമാനം വരെ കുറവുണ്ടാകുമെന്ന വിദഗ്ധരുടെ ഉപദേശവും മന്ത്രിക്കു ദഹിക്കുന്നില്ല.

Related posts

Leave a Comment