മോൺസണുമായി അടുത്ത ബന്ധം ; മാധ്യമ പ്രവർത്തകൻ ഷഹിൻ ആന്റണിയെ ചോദ്യം ചെയ്തേക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത സുഹൃത്തായ മാദ്ധ്യമ പ്രവര്‍ത്തകന്‍ ഷഹിൻ ആന്റണിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന.മോന്‍സനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനാണ് ഈ മാദ്ധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നത്. മോന്‍സന്റെ തട്ടിപ്പുകള്‍ക്ക് ഇയാള്‍ കൂട്ടുനിന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നീക്കമെന്നാണ് സൂചന.മോന്‍സന്റെ വീഡിയോകളുടെ ക്രിയേഷന്‍ ഈ മാദ്ധ്യമപ്രവര്‍ത്തകനാണ്.

ചെമ്ബോല തിട്ടൂരത്തിലും വ്യക്തത വരാന്‍ മാദ്ധ്യമപ്രവര്‍ത്തകനെയും മോന്‍സനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. മോന്‍സന്‍ വ്യാജമായി നിര്‍മ്മിച്ച ചെമ്ബോലയാണോ ഇത് അതല്ലെങ്കില്‍ മാദ്ധ്യമ പ്രവര്‍ത്തകനും കൂടി ചേര്‍ന്ന് നിര്‍മ്മിച്ചതാണോ എന്നറിയാനാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരികയെന്ന് പറയപ്പെടുന്നു.

ഇതിനിടയിൽ മുൻ എസ്എഫ്ഐ നേതാവ് കൂടിയായ ഈ മാധ്യമ പ്രവർത്തകനെ ചോദ്യംചെയ്യുന്നത് തടയുന്നതിന് സിപിഎം നേതൃത്വം ഇടപെടുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

Related posts

Leave a Comment