മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കാലതാമസം കൂടാതെ സഹായം വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.

കനത്ത പേമാരിയിലും ഉരുള്‍പൊട്ടലിലുമായി 17 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് 14 പേരുടെകൂടി മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കൊക്കയാറില്‍ മൂന്നു കുട്ടികളുടെ മൃതദേഹമാണ് മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയത്.

Related posts

Leave a Comment