പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണിനും ഇന്ദിരയുടെ തീക്ഷ്ണത, ബി.ജെ.പി. ഈസ്റ്റ് ഇന്ത്യാ കമ്പനി-ശിവസേന 

മുംബൈ: ലഖിംപുർ ഖേരി വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ചും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ വാനോളം പുകഴ്ത്തിയും ശിവസേന മുഖപത്രം സാമ്ന. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാമ്നയുടെ മുഖപ്രസംഗം. പ്രിയങ്കയെ യോദ്ധാവെന്നും പോരാളിയെന്നുമാണാ സാമ്ന വിശേഷിപ്പിച്ചത്. പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണതയുണ്ടെന്നും സാമ്ന പറയുന്നു.

അതേസമയം ലഖിംപുർ വിഷയത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനമാണ് സാമ്ന നടത്തിയത്. ബി.ജെ.പിയെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായാണ് ശിവസേന താരതമ്യപ്പെടുത്തിയത്. കർഷകർ പറയുന്നത് കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് സാമ്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കർഷകരെ നിശ്ശബ്ദരാക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് വ്യാമോഹമാണെന്നും സാമ്ന പറയുന്നു.

Related posts

Leave a Comment