എം​പി​മാ​രു​ടെ സ​സ്പെ​ന്‍​ഷ​ൻ ; കേ​ന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ലെ 12 എം​പി​മാ​രു​ടെ സ​സ്പെ​ന്‍​ഷ​നി​ല്‍ കേ​ന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.ഭ​ര​ണ​ഘ​ട​ന​യു​ടെ ച​ട്ട​ങ്ങ​ളെ ലം​ഘി​ക്കു​ന്നതാണ് സസ്‌പെന്‍ഷന്‍ ന​ട​പ​ടി​യെന്ന് സോ​ണി​യ ഗാ​ന്ധി ആരോപിച്ചു .

“രാജ്യത്തെ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ അ​നു​ഭാ​വ ​പൂ​ര്‍​ണ​മ​ല്ലെ​ന്നും സോ​ണി​യ ഗാ​ന്ധി വി​മ​ര്‍​ശി​ച്ചു. അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ളും അ​യ​ല്‍ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കും.നാ​ഗാ​ലാ​ന്‍​ഡി​ല്‍ ഗ്രാ​മീ​ണ​രെ സൈ​ന്യം വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഖേ​ദ​പ്ര​ക​ട​നം പ​ര്യാ​പ്ത​മ​ല്ല.” ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ വി​ശ്വ​സ​നീ​യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment