ന്യൂസ് പേപ്പർ & സ്ക്രാപ്പ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം കമ്മിറ്റി

പത്തിയൂർ : പത്തിയൂർ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുവാൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ന്യൂസ് പേപ്പർ & സ്ക്രാപ്പ് ചലഞ്ച് നടത്തുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ന്യൂസ് പേപ്പർ ആൻഡ് സ്ക്രാപ്പ് ചലഞ്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം പ്രസിഡന്റ് ആദർശ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ‘ബോട്ടിൽ ആർട്ട്’ ൽ ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സ്, ഏഷ്യാ ബുക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്സ് എന്നിവ കരസ്ഥമാക്കിയ കായംകുളം സ്വദേശി സൂര്യപുത്രിയെ യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം കമ്മിറ്റി പൊന്നാടയണിയിച്ച് ഫലകം നൽകി ആദരിച്ചു.
ഡിസിസി അംഗം കരീലക്കുളങ്ങര രാജേന്ദ്രകുമാർ, ഇൻകാസ് ഗ്ളോബൽ പ്രസിഡൻറ് വാഴശ്ശേരി മഹാദേവൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാരായ വല്യത്ത് രാജീവ്, ഗോപകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ. ശംഭു പ്രസാദ്, കെഎസ്‌യു ജില്ലാ സെക്രട്ടറി വിശാഖ് പത്തിയൂർ, അജിത് കരിപ്പോലിൽത്തറ, അനിൽകുമാർ, തങ്കച്ചൻ, യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിനു പൊന്നച്ചൻ, ഹരീഷ് ഏവൂർ തുടങ്ങിയവർ സംസാരിച്ചു. സന്ദീപ് രാമപുരം, ലിജോ യോഹന്നാൻ, ആരതി, ജയചന്ദ്രൻ, ലിജിൻ, അമർനാഥ്, ഗോകുൽനാഥ്, ഹരിഗോവിന്ദ്, കൃഷ്ണനുണ്ണി, അനൂപ്, ആദർശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment